മാനവനിൽ മാത്രമാമുന്നത ചിന്തയേറും,ചിരം,
മസ്തിഷ്ക്ക സാങ്കത്യശ്രേഷ്ഠമേറും, ദ്രുതവേഗാൽ,
മാത്സര്യമോടെ അനർഘ്യമൊന്നാകെ കുഴയും,
മന:ഭേദത്താൽ മന്ദീഭവിക്കും ചിന്തയില്ലായ്മ?മറവി!
മറവിരോഗാൽ മർത്യസ്ഥിരതയാർജിതരെത്രയോ?
മാന്യരാം,ഉന്നതരാം പ്രശസ്തരിൽ പലരുമേറെ,
മറവിയുടെ മാറാലയിൽ താൻ, തന്നെയും മറക്കുന്നു!,
മഹിതരാമിവരിൽ കവികളും,ഭിഷഗ്വരരും,നിയമജ്ഞരും
മാനിച്ചിടും മഹദ് വ്യക്തിത്വങ്ങൾ മറവിരോഗാൽ,
മസ്തിഷ്ക്ക ശോഷണം, നിശ്ചേഷ്ടമതു ദു:ഖപൂർണ്ണം.
മറവി ചിലനേരം ഗുണമെങ്കിലുമതു രോഗാതുരമാകിൽ,
മർത്യർ മഹത്വമറ്റവനാകുമോ സമൂഹ മന:സാക്ഷിക്കുമേൽ!
മർത്ത്യാതിരേകത്താൽ,സർവ്വജ്ഞ, സ്വയമഹന്തയാൽ,
മദിക്കും,സൗമ്യത മറയ്ക്കും നേട്ടം ഞാനെന്നഭാവാൽ,
മനനമുണ്ടാകിലും, സ്വബുദ്ധിയാൽ അഭിരമിക്കും,
മനസ്സൊന്ന്, അബോധത്തിലേക്ക് വഴുതിയാൽ,
മറവിയുടെ മാറാലവീണാൽ, പിറന്നപിഞ്ചു കുഞ്ഞിലും,
മൃദുതുലതയേറും, ശൂന്യത ചലനത്തിൽ പോലുമുളവാം!!

രഘുകല്ലറയ്ക്കൽ..

By ivayana