രചന: ബി സുരേഷ്കുറിച്ചിമുട്ടം✍
കാണുന്നുണ്ടൊരുപുതു കനവ്,
കാലവും കോലവും മാറേണം!
മാറ്റമനിവാര്യമായിടേണം,
ഗുണമാകണമെന്നുമീ മാറ്റം.
കഴിഞ്ഞകാലങ്ങളെ മറന്നിടാം,
കൊഴിഞ്ഞദിനങ്ങളും മറക്കാം.
ഇനിയൊരു പുതുയുഗം പിറക്കട്ടെ,
പാടിയുണർത്തിടാനാവട്ടെ മാറ്റം.
അന്യൻ്റെ നിണരുചി തുലയട്ടെ,
അപരൻ്റെ ജീവനു വിലയേകട്ടെ.
നല്ലൊരുനാളിൻ കാഹളം മുഴങ്ങട്ടെ ,
മർത്യനെന്നും മറ്റൊരുവനുതുണയാവട്ടെ.
ലഹരികളൊഴിഞ്ഞൊരു നാളണയട്ടെ,
രക്തബന്ധങ്ങളെ തിരിച്ചറിയട്ടെ.
രാക്ഷസ്സജന്മങ്ങളിനി പിറക്കാതിരിക്കട്ടെ,
രാവോപകലോ ഭയമില്ലാതിരിക്കട്ടെ.
പിറക്കും നവ പുലരികളിനിയെന്നും,
പുഷ്പസുഗന്ധം നിറയ്ക്കട്ടെ മനസ്സിൽ.
കാണുംനല്ലൊരുനാളിൻ സ്വപ്നമിതെന്നും,
നന്മനിറച്ചു നമ്മളിലങ്ങനെ പുലരട്ടെ.
