എരിപൊരി കൊള്ളുമെൻ ചിത്തത്തിന്
ഇത്തിരികുളിർ പകുത്തു നൽകാനെൻ
തോളിൽ കൈ ചേർക്കുക,കരതലത്തിൻ,
സ്നേഹച്ചൂടും ചൂരും ഏറ്റുവാങ്ങട്ടെ ഞാൻ.

നിൻ കരുണാ കടാക്ഷവുമെൻസിരകളിൽ
നീപടർത്തിയ ഊർജ്ജ പ്രവാഹവുംവാടിയ
തണ്ടായിരുന്നെന്നിൽ,പുതു ജീവനായി
നവോന്മേഷത്താൽ വിരിഞ്ഞു നിൽപ്പു.

താങ്ങും തണലുമില്ലാതലഞ്ഞവനിന്ന്
ഊന്ന് വടി തിരിച്ചു കിട്ടിയ അന്ധനെപ്പോൽ
ആഹ്ലാദ ചിത്തനായന്തരംഗംതുടി കൊട്ടവെ
കുതിരയപ്പോൽ കുതിക്കാൻ മോഹം!

ആഴിയിൽ മുങ്ങിത്താഴും വേളയിൽ,
കച്ചിത്തുരുമ്പിന് കാരിരുമ്പിന്റെ ശക്തി
ഉണ്ടെന്ന തിരിച്ചറിവ് തൊട്ടറിയുമ്പോൾ
ഉള്ളിലഹങ്കാരം എരി ഞ്ഞടങ്ങുന്നു.

ഒരു ചിരി, കരുണാർദ്രമാം നോട്ടം, ആലംബ
മറ്റ മനസ്സിന് ഔഷധ കൂട്ടായിമാറും , അത്ഭുതം.
സന്തോഷാശ്രുവാൽ നിന്നോട് പങ്കുവെയ്ക്കാ
നാവാതെ തരിച്ചു നിന്നു പോകുന്നു ഞാൻ!

ദിവാകരൻ പികെ

By ivayana