രചന : ജിഷ കെ ✍
നിന്നിലേക്ക് സഞ്ചരിക്കും മുൻപേ
ഞാൻ ചുരുക്കം ഏഴ് ജന്മ മെങ്കിലും
ജീവിച്ചു തീർത്തിരി ക്കണം..
ആദ്യ ജന്മത്തിൽ ഞാൻ ഒരു പുഴ യായി മാറിയേക്കും..
ഒഴുക്കുകളെ അടക്കി പ്പിടിച്ച്
ഏറ്റവും ശാന്തമായ
വിധം കടൽ ച്ചുഴികളെ
ഹൃദയത്തിലേറ്റുന്ന ഒന്ന്…
രണ്ടാം ജന്മത്തിൽ
തീർച്ചയായും ഞാൻ ഒരു കവി തന്നെ യാവും..
ഇതു വരേയ്ക്കും കണ്ടു മുട്ടാത്ത നിന്നെ ക്കുറിച്ച്
കവിതകൾ എഴുതി നിറയ്ക്കുന്ന ഒരുവൾ…
നിന്നിലേക്കുള്ള വഴികൾ എന്ത് മാത്രം നിഗൂഢ മാണെന്ന്
ഇനിയും അറിയാത്ത ഒരുവൾ…
മൂന്നാം പിറവിയിൽ എനിക്കൊരു ശിൽപ്പി ആയാൽ മതി…
കല്പനകൾക്കുമപ്പുറം
നീ ഉരുവ പ്പെടുത്തിയെടുക്കുന്ന
കൈകളിൽ
മാസ്മരിക മായ മാന്ത്രിക വിദ്യകൾ വശമുള്ള ഒരു ശിൽപ്പി..
ഓരോ ശിൽപ്പത്തിലും
വേദനകളുടെ വേവു നിലങ്ങൾ
കൊത്തി
നിന്നിലേക്ക് ഉരുവ പ്പെടാനുള്ള
ശില്പമാകാനുള്ള ഒരാൾ…
നാലാം ജന്മത്തിൽ ഞാൻ ഒരു പാട്ടു കാരി യായേക്കും..
വിരഹ മേ യെന്ന് ആരും കൊതിക്കുന്ന
വരികൾ കൊണ്ട്
എന്റെ ശബ്ദം
പ്രകാശ ദൂരങ്ങൾ സഞ്ചരിക്കുകയും
നിന്റെ കാതുകൾക്ക്
കാവലിരിക്കുകയും ചെയ്യും…
അഞ്ചാം പിറവിയിൽ
ഞാൻ ഒരു ചിത്രകാരിയോ
തയ്യൽ ക്കാരിയോ ആയേക്കും…
നിറങ്ങൾ കൊണ്ട് അപൂർണ്ണമായ എന്റെ നിശബ്ദതയെ പരിഷ്കരിച്ച്
ഇനിയും കണ്ടെത്തപ്പെടാത്ത ആ വർണ്ണക്കൂട്ടിലേക്ക്
നിന്നെ ക്ഷണിക്കുന്ന
സൂര്യ കാന്തി പ്പാടങ്ങൾ
വരയ്ക്കുന്ന ഒരുവൾ..
അദൃശ്യമായ തയ്യലുകളാൽ
കെട്ട് പിണയുന്ന മുറിവുകളെ
ഊടും പാവും ചേർത്ത്
പ്രണയമെന്ന
ചിത്രത്തൂവാല ആക്കുന്ന ഒരുവൾ…
ആറാം പിറവി യിൽ ഞാൻ ഉന്മാദിനിയായ
ഒരു മന്ത്രവാദിനിയാവും.
ആഭിചാരങ്ങളാൽ
പ്രാചീനമായ ഉൾപ്പിട ച്ചിലുകൾക്ക്
കടുത്ത ഉപാസന ചെയ്യുന്ന ഒരാൾ…
ഏറ്റവുമവസാനത്തെ ജന്മത്തിൽ
എനിക്കൊരു പ്രവാചക ആവേണ്ടതുണ്ട്…
ആ ജീവിതം മുഴുക്കെ ഞാൻ
നിന്റെ വരവിനെ ക്കുറിച്ച് മാത്രം ആളുകളോട് സംസാരിക്കും..
ആത്മാവ് പ്രത്യാശപ്പെടും വിധം
നിന്റെ അത്ഭുതങ്ങളെ ക്കുറിച്ച്
വാചാലയാവും..
ഉയിർപ്പു കൾക്ക് കാവലാകാൻ
എന്റെ അരികിലെ ഫീനിക്സ് പക്ഷിയെ പ്പോലെ
നിന്റെ നാമം ഞാൻ വാഴ്ത്തി കൊണ്ടേയിരിക്കും💜
