സൗഹൃദം വീണ്ടെടുക്കാൻ
മനസ്സു കൾ ഇടം തേടി പരതുന്നു.
മതിൽ കെട്ടി വേർതിരിച്ച മുരടിച്ച
മനസ്സുകളിൽ ഇരുൾ നിറയുന്നു.

വിഷാദം നിറയും മുഖങ്ങളിൽ
ഇത്തിരിപ്രസാദം നിറയ്ക്കാൻ
ഇടമില്ലാതലയുന്നവർ ലഹരിയിൽ
ഇടം തേടി സായുജ്യ മടയുന്നു.

ഇടമില്ലാത്ത വരുടെഅടക്കിപ്പിടിച്ച
രോഷംമനസ്സിൽ അണകെട്ടി വെച്ചവർ
വീർപ്പുമുട്ടലാൽ കണ്ണുകളിൽപക
യുടെ ചെഞ്ചോരചായം
ഹൃദയം നുറുക്കുംനാവിൻ മൂർച്ച.

കള്ളന്മാരും ചതിയന്മാരുംതീർക്കും
ഇടങ്ങളിലിന്ന് ആഘോഷത്തിമർപ്പ്
കുതികാൽ വെട്ടും കപട സ്നേഹവും
നിത്യ കെട്ടുകഴ്ചകളായി മാറുന്നു.

സ്നേഹത്താൽ ഒത്തുകൂടാൻ മനസ്സിലെ
മതിൽഎന്നേക്കുമായി തകർത്ത്
വീർപ്പുമുട്ടും മനസ്സു കൾക്കൊത്തു
ചേരാനൊരു പൊതു ഇടം വേണം.

ദിവാകരൻ പി കെ.

By ivayana