രചന : അഡ്വ: അനൂപ് കുറ്റൂർ ✍
കണ്ണിലുണ്ണിയായോരരുമകൾ
കൊണ്ടുപ്പിടിച്ചു പഠിക്കാനായി
കോട്ടും സൂട്ടും ടൈയ്യും കെട്ടി
കളരവമോടക്ഷരാലയത്തിൽ.
കുട്ടികളൊത്തൊരു കൂട്ടമായി
കുണ്ടാമണ്ടികളനവധി കാട്ടി
കൊമ്പുമുളച്ചവരെന്നുനിനച്ച്
കൊല്ലാകൊലയായിത്തീരുന്നു.
കിട്ടിയ കാശിനു ബീഡിം വാങ്ങി
കൂട്ടരോടൊത്തു വലിച്ച് പഠിച്ച്
കണ്ടവരോടവരടുത്തു കൂടി
കിട്ടിയ ലഹരിയുമാസ്വദിച്ചു.
കല്ലും നെല്ലും തിരിച്ചറിയാത്തവർ
കശപിശകല്ലുകടിച്ചുപ്പല്ലുകളഞ്ഞും
കൂനിന്മേൽ കുരുക്കളങ്ങനെ
കുടികൊള്ളുന്നുള്ളിലഹങ്കാരം.
കെട്ടും മട്ടും മാറും വേളയിൽ
കെട്ടുപ്പാടുകളൊക്കെ മറന്നു
കേൾപ്പോരുംകേൾവിയുമില്ലാതായി
കലിതുള്ളുന്നൊരറുകൊലകൾ.
കൈക്കാശൊന്നുമില്ലെന്നാൽ
കണ്ടതെല്ലാം മോഷ്ടിക്കാനായി
കണ്ടോരുടെ മേലേ കേറീട്ടവരോ
കിടിലം കൊള്ളിച്ചൊരു പോക്കും.
കുട്ടികൾക്കെല്ലാം പല പല പാർട്ടി
കുട്ടിച്ചോറാകാനെന്തിനി വേണം
കിറുകിറുപ്പാലെതിരാളികളായി
കുട്ടിക്കളിയുമില്ലാതതിരൗദ്രം .
കുട്ടികളൊക്കെയാളാകാനായി
കുരുട്ടുകളോടെപ്പെരുമാറുമ്പോൾ
കൈയ്യൂക്കുള്ളവർ കാര്യക്കാരായി
കൊലവിളിയിവിടെപ്പതിവാകുന്നു.
കൂട്ടംകൂടി ഒരുപാർട്ടിക്കാരെല്ലാം
കരുതി കൂട്ടി ആയുധമേന്തി
കിട്ടിയയെതിരിനെ തല്ലും നേരം
കുട്ടിചോരതിളയ്ക്കുന്നുജ്ജ്വലം.
കുട്ടികളെ തല്ലി ജയിക്കാനിവിടെ
കരുത്തുള്ളോരുണ്ടേ വാടാന്നായി
കുട്ടികളോടെതിരിട്ടെന്നാലവരോ
കാട്ടികൊടുക്കും കട്ടായമെന്നായി.
കൂകി വിളിച്ചും നെഞ്ചു വിരിച്ചും
കളരികളെല്ലാം ചുടലക്കളമായി
കൂട്ടരേയൊക്കെ നയിക്കാനായി
കഞ്ചാവടിയൻനേതാവായമരത്ത്.
കൂടുന്നോരേ ആനന്ദിപ്പിക്കാനായി
കഞ്ചാവേറേകൈയ്യിൽ കൊടുത്തു
കഞ്ചാവടിച്ചവർ കിറുങ്ങി കിറുങ്ങി
കിട്ടുന്നവരെ പൊതിരെ തല്ലാനായി.
കഞ്ചാവു വിറ്റവർ ധനികരായി
കറങ്ങുവാനൊരു ബൈക്കുമായി
കെട്ടിച്ചയച്ചവർ പെങ്ങന്മാരെ
കുട്ടിപ്പെരുമകൾ കെങ്കേമമായി.
കഞ്ചാവേന്തിയയധികാരികളെ
കയ്യാമം വെച്ചൊരുദിനം പോലിസും
കുട്ടികളൊക്കെ വെരുകുകളായി
കൂട്ടിലടച്ചൊരു കിളിപ്പോലവരായി.
കുട്ടികളെല്ലാം മൊണ്ണകളായിട്ടോ
കൈയ്യെത്തില്ലൊന്നുമെഴുതാനും
കുട്ടികളെല്ലാം ജഗപൊകയായി
കൂലിപ്പണിക്കും കൊളളില്ലെന്നായി.
