രചന : സുരേഷ് രാജ്.✍
ഹൃദയം തകർക്കുവാനാകുമെങ്കിൽ
നിങ്ങൾ അഴിച്ചുമാറ്റുക മനുഷ്യരൂപം
കറുത്തചിന്തകളാൽ മറച്ചമനസ്സിന്
വെളിച്ചമേകുവാനാകുമോ ഭൂമിയിൽ
മാനുഷികസ്നേഹമെന്നും
മാനുഷ്യസ്നേഹം.
പഴിച്ചൊല്ലി മൊഴിച്ചൊല്ലി
ബന്ധം പിരിച്ചൊരു നേരം
തകർന്നൊരു മനം,കരൾ നീറ്റി
മിഴി ചാലൊഴുക്കി നിണമിറ്റിടവേ
ആരെന്നൊരാശ്രയമില്ലാതെ ജീവിത-
വീഥിയിൽ അവളേകയായിട്ടും
പറക്കുവാനാകാത്ത പൈതലെയോർത്ത്
ജീവിതപച്ച തേടി അവളലഞ്ഞെത്ര നാളുകൾ
ക്രൂരനാമൊരുരവന്റെ പാതിയായി വാണിട്ടും
പോരായ്മയൊന്നുമേ ചൊല്ലാതെ കാലം കഴിച്ചവൾക്ക്
നാഥനും തുണയില്ലാതെ പോയ വേദനയാൽ
നാൾക്കുനാളവളിൽ വളർന്നു മരണപ്രണയം
ഊറ്റിവലിക്കുമാ മാതൃമുലകളിൽ നിന്നും
ഊറ്റം വരുത്തുവാനാകുരുന്നി നമൃതില്ല
പേറ്റുനോവറിഞ്ഞൊരു മനമതെങ്കിലും
മേൽക്കൂരയിലാടുമൊരു ദേഹമായിമാറിയില്ലെ
വാക്കുകൾ വീണുടയുന്നു ചുറ്റിനും
നോക്കുവാനെത്തിയ മാന്യരുകൂടവെ
പോക്കുവെയിൽ ചേക്കേറിയ,യാമമെത്തിയിട്ടും
തൂങ്ങും കയർ ദാഹിച്ചൊരു നെടുവീർപ്പിനായി
വാക്കുകൾ കുഴഞ്ഞ,ഒരു കറുത്ത ദേഹി-
നിലത്തുറക്കാകാലിലെത്തി, മടുപ്പില്ലാതെ
അറുത്തിറക്കിയ ദേഹം നിലത്തുവീണീടവേ-
പിടഞ്ഞുകരയുമാ പൈതലിനു
പകർന്നുനൽകി മാനുഷ്യസ്നേഹം.
