രചന : സതി സുധാകരൻ പൊന്നുരുന്നി✍
ഓണംഘോഷിച്ചോടി മറഞ്ഞു
മാവേലിതമ്പ്രാൻ പ്രജകളുമൊത്ത്
കന്നിമാസം വന്നു കഴിഞ്ഞു
കന്നിക്കതിർമണി കൊയ്യാറായി
മാടത്തക്കിളി പാടിനടന്നു
നെന്മണി കൊത്തിത്തിന്നാനായി.
കൊയ്ത്തരിവാളായ് കർഷകരെത്തി
നെൽകതിരുകളെല്ലാം കൊയ്തുകഴിഞ്ഞു.
തുള്ളിക്കൊരുകുടം എന്ന കണക്കെ
തുലാവർഷപ്പെയ്ത്തു തുടങ്ങി
വെള്ളിടിവെട്ടി മഴപെയ്തു
വയലുകളെല്ലാം പുഴപോലായി.
തുലാവർഷക്കുളിർ മഴ കൊണ്ട്
ഭൂമിപ്പെണ്ണും നിന്നുവിറച്ചു
മാനത്തു ചന്ദിരൻ ചിരിതൂകി
മഴമേഘങ്ങൾ താനെ പോയ്.
