രചന : കാവ്യമഞ്ജുഷ.✍️
കല്ലടയാറിൻ മടിയിൽ
അനുപമ ദിവ്യപ്രഭയിൽ
ഒരു തേജോമയരൂപം
പൊന്നുതേവരുടെ രൂപം………
സരസീരുഹ ദളനയനയുഗളം
കാരുണ്യാമൃതവർഷരസം
ശംഖചക്രഗദാപങ്കജങ്ങളാൽ
നാലു തൃക്കൈകൾ തന്നഴകും…
ചെറുപൊയ്കയിൽ നീ വാഴുമ്പോൾ
ചെറുതാകുന്നെന്നഹം ഭാവം
അരയാലിൽ നീയരുളുമ്പോൾ
അകതാരിൽ നിൻ തിരു രൂപം…
നാരായണനാം നിന്നരികിൽ
നരനായ് ഞാൻ വന്നണയുമ്പോൾ
നിറപുഞ്ചിരിയാൽ നീയെന്നിൽ
നിറയുക വേണം ഭഗവാനേ…….,