വായിച്ച് തീരും മുൻപ്
വടികുത്തി പിരിയുന്ന
വാക്കുകൾ പോലെ
നീ തിരിച്ചിറങ്ങുമ്പോൾ
കണ്ണുകൾ ഈറൻ തൂകുന്നു.
വീണ്ടും വിരഹത്തിന്റെ
വേനൽ കിനാവുകളിലേക്ക്
ഞാൻ എടുത്തെറിയപ്പെടുന്നു.
നിൻ മടിത്തട്ടിൽ
ആസ്വദിച്ച ഊഷ്മളതക്ക്
ഞാൻ നന്ദി പറയുന്നു.
നിന്റെ തണലിൽ നിന്ന് നുകർന്ന
ആത്മീയ ഉൽക്കർഷതക്ക്
കടപ്പാട് കുറിക്കുന്നു.
തസ്ബീഹുകളുടെ
അകമ്പടിയിൽ
കദനങ്ങളുടെ കെട്ടിറക്കും മുമ്പ്
ആത്മ നിർവൃതിയുടെ
അക്ഷയ പാത്രം നിറച്ചു തന്ന്
നീ തിരിച്ചു പോകുന്നുവല്ലോ.
എങ്കിലും
വിരഹ വേനലിൽ
വിതുമ്പലമർത്തി
ഈദിന് സ്വാഗതമരുളാൻ
ഞാൻ മനസിനെ പ്രാപ്തമാക്കുന്നു.
എന്റെ സൗഹൃദങ്ങൾക്കെല്ലാവർക്കും
ഈദ് മുബാരക്❤️

By ivayana