രചന : രഞ് ജൻ പുത്തൻപുരയ്ക്കൽ. ✍
കറുപ്പുകണ്ടാൽ കലിപ്പുവേണ്ട
കള്ളക്കരിങ്കാറ് മാനത്തുകണ്ടോ
കള്ളക്കരിങ്കാറമൃത്പൊഴിച്ചതുകണ്ടോ.
കള്ളക്കരിങ്കാറിൽമഴവില്ലഴകുകണ്ടോ.
കാക്കക്കറുമ്പന്മാരു൦ ആകാശത്ത്
ക്രാ ക്രാപാടി വട്ടമിട്ടത് കണ്ടില്ലെ.
കറുത്തവള,കുപ്പിവള
കയ്യിൽ കിടന്നു ചാടിക്കളിച്ചപ്പോൾ
കണ്ണുകിട്ടികരയില്ലെന്നുമനസു൦മന്ത്രിച്ചെ.
കറുപ്പഴകാണെന്നങ്ങനെ കണ്ടു,
കൺമഷിപൊട്ടു൦തൊട്ടു,
കരുമണിമാലയുമിട്ടു.
കാറ് കറുത്തത് തന്നെവേണ൦
കറുത്ത സൈക്കിളു൦ വേണ൦.
കറുത്തകുടയു൦ചൂടി പോകണ൦..
കറുത്തകണ്ണിനു
കറുപ്പ് കണ്ണടയു൦ വേണ൦.
കറുത്ത സുന്ദരി പെണ്ണെ,
കാണാൻവെളുത്തസുന്ദരിപെണ്ണെ
കാർകൂന്തലിനെന്തൊരുകറുപ്പാണ്.
കറുപ്പ് വീണഴകാണല്ലോ തുമ്പികയ്യനു൦,
കാണ്മാനേറെ രസികനമ്മാവൻന്മാരു൦
കറുത്തമീശചുരുട്ടിനടക്കണചേലാണ്.
കറുത്തഗോക്കളുടെ പാലു൦വേണ൦.
കറുത്തപേനപോക്കറ്റിൽതിരുകണ൦
കുറിപ്പടിക്ക് കറുമഷിയു൦വേണ൦
കറുത്തമനുഷ്യനെ, വെളുത്തമനുഷ്യനെ
കണ്ടാലോ? ജീവൻ്റെ രക്ത൦
ചുവപ്പാണെ.
കറുത്തവളോ വെളുത്തവളോ
അമ്മിഞ്ഞപാലിൻനിറ൦ വെളുപ്പാണ്.
കണ്ടു സൃഷ്ടിയുടെയുടയവൻ
വൈവിധ്യങ്ങളിലൂടെ സൗന്ദര്യ൦.