വിഷു , ഈസ്റ്റർ, അതെ പ്രിയപ്പെട്ടവരേ , ഈ ദിവസങ്ങളിൽ ആഘോഷങ്ങൾ എല്ലാം വരുകയാണ്. ആഹ്ലാദത്തിന്റെ ആവേശത്തിന്റെ ആരവങ്ങുളുടെ ദിനരാത്രങ്ങൾ .
ഈ ആഘോഷങ്ങളിൽ അധികം സന്തോഷിക്കുവാൻ സാധിക്കാത്ത ചെറുതല്ലാത്ത ഒരു ജനസമുഹം നമ്മുടെ ഇടയിലുണ്ട് എന്നുള്ള കാര്യം നമ്മൾ മറന്നു കളയരുത്.
കരിപുരണ്ട കുറെജീവിതങ്ങൾ . ഉണ്ണുവാൻ ഇല്ലാത്ത ഉടുക്കുവാനില്ലാത്ത തല ചായ്ക്കുവാൻ വാസയോഗ്യമായ വിടുകളില്ലാത്തവർ.

നിസ്വരായവർ നിരാലംബരായവർ സമുഹത്തിന്റെ മുഖ്യധാരയിൽ നിന്നും പിന്തള്ളപ്പെട്ടു പോയവർ .അവരോടുള്ള കരുതൽ ആയിരിക്കണം അവർക്കുള്ള കൈതാങ്ങായിരിക്കണം ഓരോ ആഘോഷ വേളകളും എന്ന് മറക്കാതിരിക്കുക.
എല്ലാ ആഘോഷങ്ങൾക്കും ഒരു പിറ്റെന്ന് ഉണ്ടാകും. ഒരു ആഘോഷ പിറ്റേന്ന് . പച്ചപ്പിന് വരൾച്ച പോലെ, യുവത്വത്തിന് വാർദ്ധക്യം പോലെ, വെളിച്ചത്തിന് ഇരുട്ടു പോലെ, കുന്നിന് ഒരു കുഴി പൊലെ . ഈ വിചാരം മനസ്സിൽ ഉണ്ടെങ്കിൽ ആഘോഷങ്ങളിൽ ഒരു പരിധി വിട്ട്ആഹ്ലാദിക്കുവാൻ നമുക്ക് കഴിയുകയില്ല.

ഈ പ്രസരിപ്പും യുവത്വവും നാളെ കെട്ടടങ്ങുമെന്ന് നല്ല ബോധ്യം ഉണ്ടാകണം. യുവത്വമേ നി എടുത്തു വെക്കുന്ന ഓരൊ ചുവടുകളും , ചുളിവ് വീഴുന്ന വരണ്ട പാടങ്ങളിലേക്കാണ് എന്ന ഓർമ്മ വേണം.
കണ്ണടച്ചൊന്ന് ആലോചിക്കുമ്പോൾ വലുതെന്ന് തോന്നിയതെല്ലാം ചെറുതാകുന്നു. കൂടെയുണ്ടായിരുന്ന സൗഭാഗ്യങ്ങൾ എല്ലാം അർത്ഥമില്ലാത്തവയായിരുന്നുയെന്ന് തിരിച്ചറിയാൻ ഒരുപാട് വൈകിപോകുന്ന ആയുസ്സിന്റെ പേരാണി നമ്മൾ .
നന്മകൾ ചെയ്യാം . കൊണ്ടുപോകാൻ ഒന്നുമില്ലാത്ത ഈ ലോകത്ത് കൊടുത്തു പോകാം കുറെ നന്മകളും സൗഹൃദങ്ങളും .
🌷വിഷു ഈസ്റ്റർ ദിനാശംസകളോടെ ……👏👏👏 🌷🌷🌷🌷

ബേബി മാത്യു

By ivayana