അവളുടെ അളകങ്ങൾ
മാടിവിളിച്ചപ്പേൾ
അരികത്തു ഞാൻ ചെന്നു
നിന്നു
വിറയാർന്ന ചുണ്ടുകൾ
പുഞ്ചിരിച്ചപ്പോഴെല്ലാം
അറിയാതെ ഞാനും
ചിരിച്ചു
പറയാതെ ഞാനുള്ളിൽ
പറയുന്നതറിയാതെ
പതറി ഞാൻ തലതാഴ്ത്തി
നിന്നു
പരിദവം കാട്ടുന്ന മുദ്രകൾ
കണ്ടു ഞാൻ
പലവട്ടം ഒളികൺ
എറിഞ്ഞു
മധുരമാം ശബ്ദമെൻ
ചെവിയിൽ മുഴങ്ങവേ
ചുറ്റുപാടും ഞാനൊന്നു
നോക്കി
മറ്റാരുമല്ല അവളുടെ
ചുണ്ടിലെ
മന്ദഹാസത്തിൽ ഞാൻ
മയങ്ങി
അകതാരിൽ മൊട്ടിട്ട
പ്രണയത്തിൻ മന്ത്രണം
അറിഞ്ഞപ്പോൾ ഞാൻ
എന്നെ മറന്നു
കണ്ണു തുറന്നപ്പൊൾ
കണ്ടീല്ല ആരേയും
സ്വപ്നത്തിൽ നിന്നു
ഞാനുണർന്നു
അവളെങ്ങോ മറഞ്ഞു പോയ്
നിദ്രയും വിട്ടകന്നു പോയ്
ഞാനെന്നെ സ്വയം പഴി
പറഞ്ഞുണർന്നു.

മോഹനൻ താഴത്തേതിൽ

By ivayana

Leave a Reply

Your email address will not be published. Required fields are marked *