രചന : സഫീല തെന്നൂർ✍️
എല്ലാ തകർച്ചയ്ക്കും മറുപടിയായി
വിജയം നേടിയ യേശുദേവൻ.
പാപത്തിൻ മോചനം നേടുവാനായി
സത്യത്തിൻ വചനങ്ങൾ ചൊല്ലുക നാം…
ഈ മഹാഭൂമിയിൽ നാം തനിച്ചാകുമ്പോൾ
നാം ചെയ്ത നന്മകൾ വന്നണയും….
സത്യവും കരുണയും കാട്ടുകനാം
കാരുണ്യം ദൈവം ചൊരിഞ്ഞു നൽകും…
ഈ ഭൂവിൽ എല്ലാരും സ്നേഹമായാൽ
തിന്മയാം നാളുകൾ തനിയെ നീങ്ങും…..
നേരവും കാലവും കാത്തുനിൽക്കാതെ
കാരുണ്യം കാട്ടേണം നാമെല്ലാവരും……
എല്ലാ തകർച്ചയ്ക്കും ഒടുവിലായി
വിജയം നമ്മളെ തേടിയെത്തും……
സ്നേഹവും കരുണയും മുറുകെപ്പിടിച്ചാൽ
സഹനത്തിനന്ത്യത്തിൽ വെളിച്ചമാകും…..
ഉയർപ്പിൻ നാളുകൾ വിജയമാണെന്ന്
ഈ ദിനം തന്നെ അരുൾ ചെയ്യുന്നു….