രചന : രഘുകല്ലറയ്ക്കൽ✍️
മിത്രങ്ങളിലുമില്ലല്പമെങ്കിലും സ്നേഹമിന്നൊട്ടും,
മിന്നിമറയുമീവിശുദ്ധ, ബന്ധങ്ങളന്വോന്യമകലുന്നു.
മായുന്ന സൃഹൃദ ബന്ധങ്ങളേറുന്നു മർത്യരിൽ.
മാന്യരാമുന്നത ചിന്തിതരാകിലും സ്നേഹമില്ലാരിലുമിന്ന്.
മർത്ത്യരിൽ ശ്രേഷ്ഠരാം വിജ്ഞാനികൾക്കും വരെ,
മറ്റുള്ള ജീവിയിലില്ലാത്ത മായുന്ന സൗഹൃദ പോര്.!
മാറും മനസ്സിലായ് അമിതമായഹന്തയാലാരേയും,
മാനിച്ചിടാനുള്ള സൗഹൃദം, മനസാലെയാരിലുമില്ല.
മധുരമായ് ചിരിച്ചുള്ള മോഹ സംഭാഷണത്തിലും,
മഹത്വമില്ലാരിലും ചേതന, മന:സാക്ഷിയുമൊട്ടില്ല.
മേന്മയാം ഭാഷണശൈലിയാലുന്നതരെങ്കിലും,
മൗഢ്യരാം, ഭൂഷണമശേഷമില്ലാത്ത അസൂയാലുക്കളേറെ.
മാനിച്ചിടേണ്ടും മധുരിത,മിത്ര ബന്ധങ്ങളേറ്റം,
മറക്കുന്നു സ്നേഹത്തുടിപ്പാർന്ന സൗമ്യത പോലും,
മാറ്റമില്ലേറ്റം പക, സ്നേഹം മറന്നുള്ള മർത്യരിലേറെ,
മിത്രമെന്നാലും,മഹത്വമാം ബന്ധുത പോലുമിന്നന്യം!
★*
