പശ്ചിമഘട്ട മലനിരകളിൽ കർണാടകയുടെ തെക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ജില്ലയാണ് കുടക് അഥവാ കൂർഗ്. കേരളത്തിലെ വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകൾ കൂർഗുമായി അതിർത്തി പങ്കിടുന്നു.വയനാട് ജില്ലയോട് സമാനമായ ഭൂപ്രകൃതിയാണ് കുടകിനുള്ളത്. അഞ്ചര ലക്ഷം ജനങ്ങളിൽ കുടഗരെയും കന്നടിഗരെയും കൂടാതെ ഒന്നര ലക്ഷത്തിലധികം മലയാളികളും ഉണ്ട് . കാപ്പിയാണ് പ്രധാന കൃഷി.മടിക്കേരിയാണ് ജില്ലാ ആസ്ഥാനം.
മടിക്കേരി .
സമുദ്രനിരപ്പിൽ നിന്ന് 1170 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ജില്ലാ ആസ്ഥാനമായ മടിക്കേരിയെത്തന്നെ ടൂറിസം ആസ്ഥാനമായും കണക്കാക്കാം. ടൂറിസം അടിസ്ഥാനമാക്കിയും ലക്ഷ്യം വെച്ചുമാണ് മടിക്കേരിയുടെ സാമ്പത്തിക രംഗം വളരുന്നത്.
കുടകിലേക്ക് പോകുമ്പോൾ എന്തൊക്കെയാണ് കാണാനുള്ളത്.?
മാനന്തവാടി, കാട്ടിക്കുളം, കുട്ട വഴി കുടകിലേക്ക് പ്രവേശിച്ച് കൃത്യമായി നമ്പർ ക്രമത്തിൽ പോകാവുന്ന രീതിയിൽ ആണ് പോസ്റ്റിൽ നമ്പർ നൽകിയിരിക്കുന്നത്.

  1. രാജീവ് ഗാന്ധി നാഷണൽ പാർക്ക് /
    നാഗർ ഹോള ടൈഗർ റിസർവ്.
    കടുവയും പുലിയും ആനയും കരടിയും കാട്ടുപോത്തുമെല്ലാം വിഹരിക്കുന്ന പ്രശസ്ഥമായ വനമേഖല സഞ്ചാരികളെ കാത്തിരിക്കുന്നു.
    സഫാരി സമയം രാവിലെ 6-9 Am
    ഉച്ചക്ക് 1-5 pm,
    ടിക്കറ്റ് -350 രൂപ, ക്യാമറ 70mm വരെ 200, അതിന് മുകളിൽ 400.
  2. ഇരുപ്പ് വെള്ളച്ചാട്ടം.
    കൂർഗിന് ബ്രഹ്മഗിരി മലനിരകളുടെ ഒരു സമ്മാനമാണ് ഇരുപ്പ് വെള്ളച്ചാട്ടം .
    വയനാട് – കൂർഗ് അതിർത്തിയായ കുട്ടയിൽ നിന്നും 9 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെ എത്താം. കാവേരിയുടെ പോഷക നദിയായ ലഷ്മണ തീർത്ഥയിലുള്ള ഈ വെള്ളച്ചാട്ടം ഒരു തീർത്ഥാടന കേന്ദ്രം കൂടിയാണ്.
    വെള്ളച്ചാട്ടത്തിന് താഴെ വെള്ളം ഒഴുകി വരുന്ന ഭാഗത്ത് അപകടരഹിതമായി വെള്ളത്തിൽ ഇറങ്ങി കാട്ടാറിന്റെ കുളിരും തുടിപ്പും തൊട്ടറിയാൻ കഴിയും എന്നൊരു സൗകര്യവും ഇവിടെയുണ്ട്..
    സമയം 8Am – 5.30 pm
    ടിക്കറ്റ് 50 രൂപ,
    നല്ല പാർക്കിംഗ് ഏരിയ , ടോയിലറ്റ് സൗകര്യങ്ങൾ ഉണ്ട് , നല്ല ഭക്ഷണവും ലഭ്യമാണ്. ടിക്കറ്റ് കൗണ്ടറിൽ നിന്നും 750 മീറ്റർ നടന്നാൽ വെള്ളച്ചാട്ടത്തിൽ എത്താം. വെള്ളച്ചാട്ടം വരെ നീളുന്ന ഇരുമ്പ് പ്ലാറ്റ്ഫോമിൽ നിന്ന് സുരക്ഷിതമായി കുളിക്കാനുള്ള സൗകര്യം ഉണ്ട്. മഴക്കാലം ഇതിന്റെ കുറച്ച് അപ്പുറത്ത് റിവർ റാഫ്റ്റിങ് ഉണ്ടാകാറുണ്ട്.
  3. വിന്റേജ് കാർ കളക്ഷൻ സെന്റർ
    സമയം 9 – 5, ടിക്കറ്റ് 100 രൂപ, പഴയ ഒരുപാട് കാറുകൾ കാണാം.
  4. ദുബ്ബാര ആന പാർക്ക്
    സമയം 9 – 11, 4.30 – 5.30 ആനകളോടൊത്ത് സമയം ചിലവഴിക്കാം പുഴയിൽ കുളിക്കാം ആനകളെ കുളിപ്പിക്കാം . ടിക്കറ്റ് 20, ആനക്കുളി ടിക്കറ്റ് 100
  5. ചിക്കിഹോള ഡാം
    ചെറിയ ഒരു ഡാം
  6. നിസർഗ്ഗദാമ നാച്ചുറൽ റിസർവ്
    മടിക്കേരി – കുശാൽ നഗർ റൂട്ടിൽ കുശാൽനഗറിനു സമീപം ആണ് ഈ പാർക്ക് സ്ഥിതി ചെയ്യുന്നത്. പ്രവേശനകവാടത്തിൽ തന്നെ സ്ഥിതി ചെയ്യുന്ന തൂക്കുപാലം നല്ല ഒരു കാഴ്ച തന്നെയാണ്. ഈ പാലത്തിന്റെ താഴെ ഉള്ള പുഴയിൽ പെഡൽ ബോട്ടിംഗ് ഉണ്ട്. കർണാകയിലെ തനതു കലാരൂപങ്ങളുടെ ശില്പങ്ങളും, സ്കിപ്പ് ലൈനും, ഡീർ പാർക്കും, മുളങ്കാടുകളും എല്ലാം മനോഹരമായ കാഴ്ചകൾ തന്നെയാണ്. ഇവിടെയുള്ള ഡീർ പാർക്കിലെ മാനുകൾക്ക് നമുക്ക് ഭക്ഷണം നല്കാം. പാർക്കിന് സമീപം സ്ഥിതി ചെയ്യുന്ന ഒരു കൗണ്ടറിൽ നിന്നും 10 രൂപ നല്കിയാൽ ഒരു പ്ലെയ്റ്റിൽ കുക്കുംബർ ലഭിക്കും. ഇതിൽ നിന്നും ഓരോ പീസുകൾ ആയി നമ്മുടെ കൈയ്യിൽ വച്ചാൽ മതി. മാൻ വന്നു കഴിച്ചു കൊള്ളും. ചില സമയങ്ങളിൽ ഈ കൗണ്ടർ ഇവിടെ പ്രവർത്തിക്കാറില്ല. ഇവിടെ ആന സവാരിയും ചിലപ്പോൾ കാണുവാറുണ്ട്.
    (പ്ലാസ്റ്റിക് ബോട്ടിലിന് ഡെപ്പോസിറ്റ് കൊടുക്കണം.)
  7. കുശാൽ നഗർ.
    നാംഡ്രോളിംഗ് മൊണാസ്ട്രി, ഗോൾഡൻ ടെംപിൾ.
    5000 ത്തിലധികം ടിബറ്റൻ ബുദ്ധിസ്റ്റുകളുടെ സെറ്റിൽമെന്റ്, ടിബറ്റൻ ഭക്ഷണം രുചിക്കാം അവരുടെ ആചാര രീതികളും ശൈലികളും കാണാം. പ്രാർത്ഥന സമയങ്ങളിൽ ചില നിയന്ത്രണങ്ങൾ ഉണ്ട്.
  8. ഹാരംഗി ഡാം , ബാക്ക് വാട്ടർ
  9. മല്ലല്ലി വെള്ളച്ചാട്ടം
    മലയാളികൾ ഇവിടേക്ക് അധികം പോകാറില്ലെന്ന് തോന്നുന്നു. കുറച്ചധികം പടികൾ ഉണ്ട് എന്നാലും നഷ്ടം വരില്ല വെള്ളത്തിന്റെ നില അനുസരിച്ച് മാത്രമേ ഇറങ്ങാനും കുളിക്കാനും അനുമതി ഉണ്ടാകാറുള്ളൂ സമയം 9 – 5. (ടിക്കറ്റ് വാഹനത്തിന് മാത്രം മതി)
  10. കോട്ട ബേട്ട ടെംപിൾ .
    ഒരു വലിയ പാറയുടെ ചരിവിൽ ആയുള്ള തീരെ തിരക്കില്ലാത്ത ചെറിയ ഒരു ക്ഷേത്രം
  11. കോട്ടെ അബി ഫാൾസ് , ചെറിയ ഒരു വെള്ളച്ചാട്ടം. റോഡ് വളരെ മോശം ആണ്
  12. മണ്ടൽപെട്ടി പീക്ക്.
    പുലർച്ചെ സൂര്യോദയം അല്ലെങ്കിൽ വൈകുന്നേരം സൂര്യാസ്തമയം കാണാൻ സാധിക്കുന്ന വിധത്തിൽ ഇവിടം സന്ദർശിക്കുന്നതാവും നല്ലത്. കുറച്ച് ഓഫ് റോഡ് ആയതിനാൽ,നമ്മുടെ കാർ ടിക്കറ്റ് കൗണ്ടറിനടുത്ത് പാർക്ക് ചെയ്യേണ്ടി വരും. ജീപ്പ് വാടകക്ക് ലഭ്യമാണ് (1500-2000) ഇരുചക്രവാഹനങ്ങൾ സുഖമായി പോകും. നടന്നും പോകാം. ടിക്കറ്റ് കൗണ്ടറിനടുത്ത് ലഘുഭക്ഷണം ലഭ്യമാ
  13. അബ്ബി ഫാൾസ്
    പ്രശസ്തമായ അബ്ബി ഫാൾസ്, പണ്ട് തൂക്കുപാലത്തിൽ കയറി നിന്ന് വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിക്കാമായിരുന്നു.മണ്ണിടിച്ചിലിൽ ആ തൂക്കുപാലം തകർന്നുപോയി.
  14. മടിക്കേരി
    മടിക്കേരി ടൗണിൽ ലിംഗ രാജേന്ദ്ര എന്ന രാജാവിന്റെ ശവകുടീരം, പതിനേഴാം നൂറ്റാണ്ടിൽ നിർമ്മിച്ച കോട്ട , കൊട്ടാരം ( കൊട്ടാരം ഇപ്പോൾ കോടതി ആയാണ് ഉപയോഗിക്കുന്നത് ) കോട്ടക്കുള്ളിൽ ചെറിയ ഒരു മ്യൂസിയവുമുണ്ട്. സമയം 9 – 5.30
    15.”രാജാസീറ്റ്”
    മടിക്കേരിയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാണ് രാജയുടെ സീറ്റ്. കൊടക് രാജാക്കന്മാർ സൂര്യാസ്തമയം ചെലവഴിച്ചതായി വിശ്വസിക്കപ്പെടുന്ന ഒരു പൂന്തോട്ടമാണിത്.
    കൂർഗിലെ പച്ച കുന്നുകളെയും താഴ്‌വരകളെയും മറികടന്ന് ഇത് ഇപ്പോൾ ഒരു വലിയ ഓപ്പൺ എയർ ഗാർഡനായി നിലകൊള്ളുന്നു.
    മനോഹരമായ ഒരു സായാഹ്നം ആസ്വദിക്കാനുള്ള മികച്ച സ്ഥലമാണിത്.താഴ്ന്നിറങ്ങിയ വെള്ളി മേഘക്കെട്ടുകളുടെ വർണ്ണാഭമായ ഭംഗി ഇവിടെ നമുക്ക് ആസ്വദിക്കാനാവും.
    നിർണ്ണയിക്കപ്പെടാത്ത പർവതങ്ങളിലേക്ക് സൂര്യൻ അസ്തമിക്കുന്നതിന്റെ ആസ്വാദകരമായ കാഴ്ചയും അമ്പരപ്പിക്കുന്നതാണ്. ഇവിടുത്തെ മനോഹരമായ പൂന്തോട്ടം ധാരാളം പുഷ്പങ്ങളാൽ അലങ്കരിച്ചിരിക്കുന്നു,അതുവഴി വിനോദസഞ്ചാരികൾ ഏറെ ഇഷ്ടപ്പെടുന്ന സായാഹ്‌ന ഉല്ലാസത്തിന്റെ കേന്ദ്രമായി ഇത് മാറുന്നു.
    രാജയിലെ ഇരിപ്പിടം സന്ദർശിക്കുന്നത് കൂർഗിലെ രാജകീയ ആഹ്ലാദത്തിന്റെ ജീവിതരീതിയെക്കുറിച്ച് അറിയാനുള്ള മികച്ച മാർഗമാണ്.
    പടിഞ്ഞാറ് ഭാഗത്തായി സ്ഥിതിചെയ്യുന്ന താഴ്‌വരകളുടെ മേൽനോട്ടത്തിൽ ഉയർന്ന നിലയിലാണ് രാജാ ഇരിപ്പിടം നിർമ്മിച്ചിരിക്കുന്നത്. അതിരാവിലെ സാധാരണയായി മൂടൽമഞ്ഞും തണുപ്പും ആയിരിക്കും, പക്ഷേ സൂര്യൻ ഉദിക്കുമ്പോൾ മൂടൽ മഞ്ഞ് തെളിഞ്ഞു, വർണ്ണാഭമായ സീസണൽ പൂക്കളുടെ കിടക്കകളാൽ അലങ്കരിച്ച പച്ചനിറത്തിലുള്ള പൂന്തോട്ടങ്ങളുടെ മനസ്സിനെ ഇളക്കിവിടുന്നു.
    പർവതങ്ങൾക്കപ്പുറം സൂര്യൻ അസ്തമയം മറയുന്നതോടെ ഇരുൾ പരക്കാൻ തുടങ്ങുന്നത് ഒരു പ്രത്യേക വൈബ് സൂര്യാസ്തമയം നമുക്ക് നൽകുന്നത് അത്രയ്ക്ക് മനോഹരമാണ്.
    കുഞ്ഞുങ്ങൾക്ക് യാത്ര ചെയ്യാൻ ഒരു ടോയ് ട്രെയിനും ലഭ്യമാണ്,
    പൂന്തോട്ടത്തിൽ നിർമ്മിച്ച ഒരു വലിയ അർദ്ധവൃത്താകൃതിയിലുള്ള പവലിയനാണ് രാജയുടെ സീറ്റ് വ്യൂ പോയിൻറ്,
    സന്ദർശകർക്ക് താഴെയുള്ള പച്ചപ്പ് താഴ്‌വരയുടെ മികച്ച കാഴ്ച ലഭിക്കുന്ന തരത്തിൽ സ്ഥിതിചെയ്യുന്നു.
    സൂര്യാസ്തമയം കാണുന്നതിന് വൈകുന്നേരങ്ങളിൽ തിരക്ക് കൂടുതലാണ്, കാരണം സൂര്യാസ്തമയവും സൂര്യോദയവും അനുഭവിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലമാണിത്. സൂര്യന്റെ കിരണങ്ങൾ പ്രഭാത മൂടൽമഞ്ഞിലൂടെ സാമ്യമായി മുറിച്ച് ഉരുളുന്ന പർവതങ്ങളെയും കൂർഗിന്റെ താഴ്‌വരകളെയും പ്രകാശിപ്പിക്കുമ്പോൾ ചുറ്റുപാടുകളുടെ പ്രകൃതിഭംഗി കൂടുതൽ വർദ്ധിപ്പിക്കും.
    മനോഹരമായ പനോരമിക് കാഴ്ചയും മനോഹരമായ സ്ഥലവും കൊണ്ട് രാജസ് സീറ്റ് ഗാർഡൻ അറിയപ്പെടുന്നു. ഇത് പ്രകൃതിസ്‌നേഹികളെ ആകർഷിക്കുന്നു.
    മടിക്കേരിയിൽ സ്ഥിതി ചെയ്യുന്ന രാജയുടെ ഇരിപ്പിടം പട്ടണത്തിന്റെ ഏത് ഭാഗത്തുനിന്നും വളരെ എളുപ്പത്തിൽ എത്തി ചേരാവുന്നതാണ്.
    മടിക്കേരി ബസ് സ്റ്റാൻഡിൽ നിന്ന് ഒരു കിലോമീറ്റർ അകലെയാണ്. കൂർഗിലെ രാജാസീറ്റ്…
    വൈകുന്നേരം ഇവിടെ മ്യൂസിക്കൽ ഫൗണ്ടനും ഉണ്ട്.
    16 തലക്കാവേരി .
    1276 മീറ്റർ ഉയരെ ബ്രഹ്മഗിരി മലനിരകളിൽ നിന്നാണ് പുണ്യ നദിയായ കാവേരി ഉത്ഭവിക്കുന്നത്. മനോഹരമായ ഈ വലിയ ക്ഷേത്രത്തിൽ എല്ലാവർക്കും പ്രവേശനമുണ്ട്. പൊതു ഗതാഗത സംവിധാനം കുറവാണ്. മടിക്കേരിയിൽ നിന്ന് 43 കിലോമീറ്റർ ദൂരമുണ്ട്.
    കോട മഞ്ഞ് ഉള്ള സമയങ്ങളിൽ അതിമനോഹരം ആണ് കേട്ടോ ഈ സ്ഥലം.
    സ്റ്റേ വേണ്ടവർക്ക് തല കവേരിക്ക് 8 km മുമ്പ് (ഫോറസ്റ്റ് കഴിഞ്ഞ ഉടനെ) ഭാഗമണ്ഡല എന്ന ടൗണിൽ സൗകര്യം ഉണ്ട്.
    ഇവിടെ ഭഗന്ദേശ്വര എന്ന പേരിൽ അറിയപ്പെടുന്ന ഒരു ക്ഷേത്രവും ത്രിവേണി സംഗമവും ഉണ്ട്.
    തല കാവേരി പോയി മടങ്ങി ഭാഗമണ്ഡല എത്തിയാൽ 33 km ആണ് മടിക്കേരിയിലേക്കുള്ള ദൂരം.
    17.നാൽകനന്ത് പാലസ് .
    തടിയന്റമോൾ പോകുന്ന വഴിയിൽ കാട്ടിനുള്ളിൽ ഉള്ള ഒരു ചെറിയ കൊട്ടാരം സമയം 7 – 6
  15. തടിയന്റെമോൾ കുന്ന്
    രണ്ട് മണിക്കൂർ നേരം വരുന്ന ചെറിയ ട്രക്കിംഗിന് അനുയോജ്യമായ സ്ഥലമാണ്.
    സമയം 6 – 5
  16. കെബ്ബ ഹിൽ
    ചെറിയ രീതിയിൽ ഉള്ള ട്രക്കിംഗിനനുയോജ്യം
  17. ചെലവറ ഫാൾസ് .
    കെബ്ബ ഹില്ലിന് സമീപം കുളിക്കാൻ സൗകര്യമുണ്ടായിരുന്നു പ്രത്യേക നിയന്ത്രണം അടുത്ത കാലം വരെ ഇല്ല.
  18. സെന്റ് ആൻസ് ചർച്ച്. വീരാജ്പേട്ട
    കുടകിലെ ഏറ്റവും പഴയ പള്ളി ഇതാണ്.
    ട്രാവൽ ടിപ്സ് –
    കുടകിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർ
    സ്വന്തം വാഹനത്തിൽ പോകുന്നത് തന്നെയാണ് എന്തുകൊണ്ടും നല്ലത്. പല സ്ഥലങ്ങളിലേക്കും പൊതു ഗതാഗത സൗകര്യം വളരെ കുറവാണ്. ഓരോ സ്ഥലത്തും ജീപ്പ് വാടകക്ക് എടുക്കേണ്ടി വരും.
    കുടകിലെ കാലാവസ്ഥ :
    പൊതുവേ തണുപ്പുള്ള കാലാവസ്ഥയാണ് കുടകിലുള്ളത്. ഇപ്പോൾ കടുത്ത വേനൽക്കാലമായതിനാൽ ഉച്ചവെയിലിന് ചൂടുണ്ട് എന്നാലോ വെയിൽ ചാഞ്ഞാൽ സുഖകരമായ തണുപ്പുമുണ്ട്.
    തങ്ങാൻ പറ്റിയ സ്ഥലങ്ങൾ :
    കൊടകിൽ തങ്ങാൻ ഏറ്റവും പറ്റിയ സ്ഥലം മടിക്കേരിയാണ്. കുശാൽ നഗർ, ഗോണിക്കൊപ്പാൽ, വീരാജ്പേട്ട് എന്നിവിടങ്ങളും പിന്നാലെ ഉണ്ട്. സുരക്ഷിതമായ ഡബിൾ റൂം 1300 രൂപ മുതൽ ലഭിച്ചേക്കും.
    എത്തിച്ചേരാൻ :
    ട്രെയിൻ .. തിരുവനന്തപുരം ഭാഗത്തു നിന്ന് വരുന്നവർക്ക് തലശേരിയും. തലശ്ശേരിയിൽ നിന്ന് കൊടകിലെ വീരാജ് പേട്ടിലേക്ക് 80 Km ദൂരമേ ഉള്ളു. കർണാടക/ കേരള RTC ബസുകൾ ധാരാളം കിട്ടും. കാസർഗോഡ് നിന്നുള്ളവർക്ക് സുള്ള്യ വഴി മടിക്കേരി എത്താം, കാഞ്ഞങ്ങാട്‌ ഉള്ളവർക്ക് ബന്തടുക്ക സുള്ള്യ വഴി മടിക്കേരി എത്താം അല്ലെങ്കിൽ പാണത്തൂർ വഴിയും കുടകിൽ എത്തിച്ചേരാം.
    തിരുവനന്തപുരം ഭാഗത്തു നിന്ന് സ്വന്തം വാഹനത്തിൽ വരുന്നവർ മനന്തവാടി കുട്ട വഴി മടിക്കേരിയിൽ എത്തുകയും മറ്റൊരു
    വഴിയിലൂടെ തിരിച്ചു പോരണമെങ്കിൽ വീരാജ് പേട്ട ഇരിട്ടി റോഡ് വഴി തിരികെ പോരുകയും ചെയ്യാം.
    കാര്യമായ തിരക്കില്ലാത്ത റോഡുകൾ , നല്ല കാലാവസ്ഥ. ശാന്തമായ അന്തരീക്ഷം. സ്കോഡ് ലാൻഡ് ഓഫ് ഇന്ത്യയിലേക്ക് ഏവർക്കും സ്വാഗതം.🙏

By ivayana

Leave a Reply

Your email address will not be published. Required fields are marked *