രചന : ഹരിദാസ് കൊടകര ✍
മധുരം കറുത്ത്
ഉമിനീരിറക്കാതെ
രാസമഴിച്ച നാൾ
മധുരിപോ.. !
മരുഭൂവിനുള്ളിലെ
മഴവീടു കാണുന്നു
കാറ്റനക്കത്തിൽ
കാതലിറുകുന്നു.
എത്രയും ദേഹത്തെ
വെട്ടിത്തെളിപ്പിലും
അടിച്ചുവാരുവാൻ
തെങ്ങോല ചീകുന്നു
നാകം നടുത്തളം.
ബോധ നിരത്തിലെ
കണികാ പുനങ്ങളിൽ
സ്തോഭങ്ങളാധികൾ
പുത്തനുടുപ്പിലെ
അവ്യയം ഞാത്തുകൾ
കായാവ് ചുറ്റുന്ന
കാനൽക്കനപ്പ്
പാണലനപ്പുകൾ
പറക്കുന്ന ദൂരമതത്രയും
ഭസ്മം തുടങ്ങുന്നു
ആളും നിജങ്ങൾ.
ഇടതൂർന്നെഴുന്ന
കഴഞ്ചി കരിങ്കടുക്
ജനിത മേദസ്സുകൾ
തിങ്ങി വർദ്ധിച്ച
കൂരമ്പ് മൂർച്ചകൾ
പറിച്ചുനടാൻ
വിത്തടുപ്പിച്ച
ഭൗമചിത്തങ്ങൾ
നേരുറയ്ക്കാത്ത-
ആകാശജീവനം.
പഞ്ചത്തിനുള്ളിലെ-
കാടകം തഞ്ചമേ..
വഴി കെട്ടിമേയുന്നു-
സ്തോഭം മൃദുക്കൾ.
കാളിച്ച മാറാത്ത
നമ്ര പാളിച്ചകൾ
ശുണ്ഠി..
ഈറ..
ജല്പകോപങ്ങൾ
മഴത്തുള്ളിയെണ്ണി
വിക്ഷുബ്ദ മാതിരി
ദേശം തൊടുന്നുവോ ?
മഹാധമനിയും
അക്ഷരക്കാതലും
നട വഴിയിൽ
ഇറക്കിവെയ്ക്കുക
നിശ്ചേതമെല്ലാം
അണുപ്പെടുന്നപോൽ
ധ്യാനവിസ്തരം
അരിക് ചെല്ലുക
പിന്നെയും..
സത്യവ്രതാ.. !
തൻവീട്ടു മൂലയിൽ
ചന്ദനച്ചാണയിൽ
നില്പിന്നു നേരേ
വിഷമരയ്ക്കുന്നു
കുടമുടയ്ക്കുന്ന-
കടുവാച്ചിലന്തികൾ
