നമ്മുടേതായ നമ്മുടെ ലോകത്ത്
നമ്മൾ അറിയാതെ നമ്മളിലേക്ക്
കടന്നുവന്ന് ഒരു സൗഹൃദമായി
പിന്നീട് പ്രണയമായി ജീവനായിമാറി
സുഖ സന്തോഷങ്ങളിൽ അവരുടെ പാതിയാക്കി പിന്നീട് കുറ്റപ്പെടുത്തി
നമ്മളെ നഷ്ടപ്പെടുത്തി കണ്ണീരിലാക്കി
കടന്നുപോകുന്നവരെ നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ
നമ്മൾ കണ്ടിട്ടുണ്ടാവുമല്ലോ!!!!!,,,,,,,
ഒരുപക്ഷേ അവർക്കത് നിസ്സാരക്കാര്യം ആയിരിക്കാം അല്ലെങ്കിൽ അവരുടെ വിശ്രമവേളകൾ ആനന്ദകരമാക്കാൻ
ഒരു ഉപാധി ആയിരിക്കാം!!!!,,,,,,,,,
പക്ഷേ അതിൽ ലയിച്ചുപോകുന്ന
നമ്മളെക്കൂട്ടുള്ള ചിലർക്ക് തീരാ
വേദനയും ചിന്തയും അതിൽ നിന്നും ഉണ്ടാകുന്ന ഡിപ്രഷനും പാതിവഴിയിൽ
ഉപേക്ഷിക്കാനായി എന്തിന് നമ്മളിലേക്ക് കടന്നുവന്നു എന്നുള്ള ചിന്തയുമായിരിക്കും!!!!,,,,,
അവർക്കാണെങ്കിലോ അവരുടെ
മുന്നോട്ടുള്ള ജീവിതത്തിൽ പുതിയ
വഴിത്തിരിവുകൾക്കുവേണ്ടി അവർ
പുതിയ മേച്ചിൽ പുറങ്ങൾ തേടി
അവർ അതിൽ ആനന്ദം കണ്ടെത്തി
മറ്റുള്ളവർക്ക് ആശകൾ നൽകി
അവരെയും വിഡ്ഢികളാക്കുന്നു!!!……
അത് അറിയാതെ അവർ അവരെ
വിശ്വസിച്ച് ജീവനും ജീവിതവുമായി കണ്ട്
അവരിൽ അടിമപ്പെട്ട് വരാൻപോകുന്ന ദുരന്തത്തെ മുൻകൂട്ടി കാണാതെ
അവരാണ് നമ്മുടെ ലോകം എന്ന് കരുതി
സ്വയം വിഡ്ഢിവേഷം അണിയുന്നു!!!!,,,,,
എന്തൊരു ലോകമാണിത് !!!!,,,,,,
പ്രണയം എന്നത് ഒരു കാമമായി
മാത്രം കാണുന്ന ഒരു കാലഘട്ടത്തിൽ കൂടെയാണ് നമ്മൾ ഓരോരുത്തരും
കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്!!!!,,,,
ചിലർ അതിൽ സമ്പാദിക്കുന്നു
നേടുന്നു മറ്റു ചിലർക്ക് അതിൽ
നഷ്ടങ്ങളും അതിൽ നിന്നും തീരാ
വേദനയും ഉളവാക്കുന്നു എന്നു മാത്രം!!!,,,,,
ഈ കപടമായ ലോകത്ത് കപടമായ സ്നേഹത്തെ ഹൃദയശുദ്ധിയുള്ള
നമ്മൾ വിശ്വസിച്ച് പോകുന്നത് നമ്മുടെ തെറ്റായി മാത്രം കാണാൻ കഴിയുമോ!!!!,,,,,,,,
കാണാനും നേടാനും സുഖം തേടാനും
ഈ പ്രണയമെന്ന വികാരത്തെ
അവർ എന്തുകൊണ്ട് തിരഞ്ഞെടുക്കുന്നു
എന്ന് നമ്മൾ ചിന്തിക്കാത്ത കാലത്തോളം
നമ്മൾ ഓരോരുത്തരെ അവർ
കബളിപ്പിച്ചുകൊണ്ടിരിക്കും!!!,,,,,
ഇന്ന് നമുക്ക് സംഭവിച്ചത് നാളെ
മറ്റൊരാൾക്ക് എന്ന വ്യത്യാസം മാത്രമേ നമുക്കിടയിൽ ഉള്ളൂ!!!!!,,,,,
“സൂക്ഷിക്കുക
ഈ കപട സ്നേഹത്തെ 💔!!!,,,,,
✒️

By ivayana