രചന : സഫീല തെന്നൂർ✍
അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ ദിനമാണ് തൊഴിലാളി ദിനം. തൊഴിലാളികൾ ഇല്ലാതെ ഒരു സമൂഹത്തിനനും നിലനിൽക്കാനാകില്ല .തൊഴിലാളികളില്ലാതെ സാമ്പത്തിക മേഖലയെ പിടിച്ചുനിർത്താൻ ഒരു രാജ്യത്തിനും കഴിയില്ല.ചുരുക്കിപ്പറഞ്ഞാൽ നമ്മുടെ സമൂഹത്തിന്റെയും രാജ്യത്തിന്റെയും അടിസ്ഥാന വിഭാഗം തൊഴിലാളികൾ തന്നെയാണ് .അവർ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും അവരുടെ പ്രശ്നങ്ങൾ നമ്മുടെ പ്രശ്നങ്ങളാണെന്ന് മനസ്സിലാക്കി നമുക്ക് ഒരുമയോടെ നീങ്ങാം….
തൊഴിലാളി ദിനത്തിന്റെ ചരിത്രം
1886 മെയ് ഒന്നിനാണ് തൊഴിലാളികള്‍ സംഘടിച്ച് അവരുടെ ആവശ്യങ്ങള്‍ ഉന്നയിച്ച് തെരുവില്‍ ഇറങ്ങിയത്. ആ സമയത്ത് പതിനഞ്ച് മണിക്കൂറായിരുന്നു തൊഴിലാളികള്‍ ജോലി ചെയ്യേണ്ടിയിരുന്നത്.പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ പോലീസ് തൊഴിലാളികള്‍ക്ക് നേരെ വെടിയുതിര്‍ത്തു. പലര്‍ക്കും ജീവന്‍ നഷ്ടമായി. നൂറോളം ജീവനക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
തൊഴിലാളി സമരം നടന്ന് മൂന്ന് വര്‍ഷത്തിന് ശേഷം 1889ല്‍ അന്താരാഷ്ട്ര സോഷ്യലിസ്റ്റ് കോണ്‍ഫറന്‍സ് നടന്നു. ആ യോഗത്തില്‍ ഒരു ജീവനക്കാരന്‍ എട്ട് മണിക്കൂര്‍ മാത്രമേ ജോലി ചെയ്യേണ്ടതുള്ളൂ എന്ന് തീരുമാനിച്ചു. ആ ദിനം തൊഴിലാളി ദിനം ആഘോഷിക്കാൻ അന്നത്തെ യോഗത്തില്‍ തീരുമാനിക്കുകയായിരുന്നു.
ഇതേ ദിവസം എല്ലാവര്‍ഷവും അവധി നല്‍കാനും കോണ്‍ഫറന്‍സ് തീരുമാനിക്കുകയായിരുന്നു. ഈ തീരുമാനം നിരവധി രാജ്യങ്ങളില്‍ അതിന് ശേഷം നടപ്പാക്കുകയായിരുന്നു.
മേയ് ദിനം പൊതു അവധി ദിനം കൂടിയാണ്. അമേരിക്കയിലെ ആ സമരത്തിന്റെ മൂന്നാം ദിവസം ചിക്കാഗോയിലെ ഹേ മാര്‍ക്കറ്റില്‍ സംഘടിച്ച തൊഴിലാളികള്‍ക്കിടയിലേക്ക് ഏതോ അജ്ഞാതന്‍ ബോംബെറിഞ്ഞിരുന്നു. അന്ന് പോലീസും തൊഴിലാളികളുമെല്ലാം കൊല്ലപ്പെട്ടിരുന്നു.ഈ പോരാട്ടത്തിന്റെ ആദരസൂചകമായിട്ടാണ് അന്നത്തെ യുഎസ് പ്രസിഡന്റ് ക്ലീവ്‌ലന്‍ഡ് മെയ് ഒന്നിന് തൊഴിലാളി ദിനമായും പൊതു അവധിയായും പ്രഖ്യാപിച്ചത്.
മേയ് ദിനത്തിന് ഇന്നും പ്രസക്തിയേറെയാണ്. പ്രധാന കരാണം തൊഴിലാളികള്‍ കൂടുതല്‍ ചൂഷണത്തിന് ഇരയാവുന്നു എന്നത തന്നെയാണ്. മറ്റൊന്ന് കമ്മ്യൂണിസം അടിത്തറയാക്കിയ ചൈനയും റഷ്യയുമെല്ലാം തൊഴില്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തിയാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.
കമ്മ്യൂണിസത്തിന് പോലും തൊഴില്‍ നിയമങ്ങള്‍ പാലിക്കുന്നതില്‍ താല്‍പര്യമില്ലെന്ന് അര്‍ത്ഥം. തൊഴിലാളികള്‍ കൂടുതല്‍ ശക്തരാവേണ്ട സമയം കൂടിയാണിത്. യുഎസ്സില്‍ ആമസോണ്‍, സ്റ്റാര്‍ബക്‌സ് തുടങ്ങിയ കോര്‍പ്പറേറ്റ് കമ്പനികളിലെ തൊഴിലാളികള്‍ തങ്ങള്‍ക്ക് കൃത്യമായ തൊഴില്‍ നിയമങ്ങള്‍ വേണമെന്ന ആവശ്യം ഈ സമയത്ത് ഉയര്‍ത്തിയതും വലിയ കാര്യമാണ്.
സര്‍വ രാജ്യ തൊഴിലാളികളെ സംഘടിക്കുവിന്‍, ഈ മുദ്രാവാക്യം കേള്‍ക്കുമ്പോഴേ നമ്മുടെ മനസ്സില്‍ ഓടിയെത്തുക മെയ് ദിനമാണ്. ഇന്ത്യയില്‍ മാത്രമല്ല ലോകത്ത് എല്ലായിടത്തും മേയ് ദിനം ആഘോഷിക്കുന്നത് മേയ് ഒന്നാം തിയതിയാണ്.
തൊഴിലാളികളുടെ സംഭാവനകളും, നേട്ടങ്ങളും ഓര്‍ക്കാനും, സ്മരിക്കപ്പെടാനും വേണ്ടിയാണ് ഈ ദിനം ആഘോഷിക്കുന്നത്. തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താനുള്ള ഓര്‍മപ്പെടുത്തല്‍ കൂടിയാണ് ഈ ദിനം. മേയ് ദിനം ലോക തൊഴിലാളി ദിനം എന്ന പേരിലും കൂടിയാണ് അറിയപ്പെടുന്നത്. ഈ ദിനത്തിൽ എല്ലാ തൊഴിലാളികൾക്കും ഉണർന്ന് പ്രവർത്തിക്കാൻ കഴിയട്ടെ!
എല്ലാവർക്കും എൻ്റെ മെയ് ദിനാശംസകൾ ♥️♥️🌹🌹
