നരജാതികളല്ല ഭീകരർ
പരനാറികൾ,നീചജീവികൾ!
മതിയിൽ മതതീവ്രചിന്തകൾ,
അതിരറ്റു പുലർത്തിടുന്നവർ!

ഇനിയെന്തിനു നോക്കിനിൽപ്പു നാം
തനിരൂപമെടുത്തു കാട്ടുവാൻ?
തുലയട്ടെ നമുക്കുമുന്നിലായ്
കലിമയ്ക്കു വിധേയമാക്കിയോർ

മടിവേണ്ട നമുക്കൊരൽപ്പവും
ഉടനങ്ങു തകർത്തെറിഞ്ഞിടാൻ
ചുടുചോരയൊഴുക്കിടുന്നവർ-
ക്കിടനെഞ്ചിലിടംകൊടുത്തിടാ

ഇതുഭാരത,മാർഷഭാരതം
ഇതിഹാസ പുരുഷഭാരതം!
മതമെന്നതിനപ്പുറം ജന-
ഹൃദയത്തെയറിഞ്ഞ ഭാരതം

ഇവിടം മറതന്നുറവിടം
ഇവിടം വസുദൈവഗേഹവും
ഇവിടം മുനിവംശജാതരാൽ
നവചിന്തകൾ നെയ്ത,തായ്നിലം!

അരികൾക്കു തഴയ്ക്കുവാൻ കര-
ളൊരുവേള,പകുത്തുനൽകിനാം
അവർനിൽപ്പു നമുക്കുമുന്നിലായ്
വിരൽ ചൂണ്ടി ഭയപ്പെടുത്തുവാൻ!

കനിവൊത്തിരി നൽകിയെങ്കിലും
ഇനിവേണ്ടതൊരിറ്റു പോലുമേ
ജയഭേരി മുഴക്കിയേറിടാം
ഇടനെഞ്ചുവിരിച്ചു ധീരരായ്

നരജാതികളല്ല ഭീകരർ
പരനാറികൾ,നീചജീവികൾ!
ഹതഭാഗ്യരിവർക്കു മുന്നിലായ്
മൃതിയൊന്നതുമാത്രമാശ്രയം.

സുദർശൻ കാർത്തികപ്പറമ്പിൽ

By ivayana