കണ്ണീരടരുന്ന
നീർമണി,
ചുണ്ടിനാൽ
ഒപ്പിയെടുത്തെൻ്റെ
കണ്ണിനും കരളിനും
ആത്മഹർഷോന്മാദം
പകർന്ന
ശുഭപ്രഭാതമാണമ്മ .
നിനയാത്ത
നേരത്തെ
ദുരന്തഭൂമിയിൽ
തായ് വേരായി
ആത്മധൈര്യം
പകരുന്ന
പ്രഭാവമാണമ്മ .
പനിച്ചു പേടിച്ചു
കിടുങ്ങി കരയുമ്പോൾ
സാമിപ്യംകൊണ്ടെൻ്റെ
വ്യാധിക്കു ശമനം
പകരുന്ന
പ്രതിവിധിയാണെൻ്റമ്മ.
സന്ധ്യയിൽ തുടത്ത
സൂര്യന്യം
ഇരുളലനീക്കിയ
നിലാവും
നീ തന്നെയെന്ന്
പറയാതെയറിഞ്ഞ
നീണ്ട വഴികളിൽ
കാത്തിരിപ്പിൻ്റെ
പുണരുന്നരോർമ്മ –
യാണമ്മ.
മുഖപടം മാറ്റിയ
ഏകാന്ത വേളയിൽ
നിന്നിലെപ്രതിച്ഛായ
കണ്ടു ഞാൻ എന്നിലും
സ്നേഹച്ചരടിനാൽ
ബന്ധിച്ച കാര്യസ്ഥ.
കാലത്തിൻ കൈകളിൽ
അകലേക്ക് മായുമ്പോൾ
ശിശിരകാലത്തിലെ
കൊഴിയുന്ന ഇലകൾ പോൽ
അടർന്നു മറയുന്ന
സ്മൃതിയുടെ താരാട്ടാണമ്മ.

By ivayana