ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

കുതിരക്കുളമ്പടി കേട്ടു കാലമാം
രഥവും കുതിച്ചു പായുന്നു
തിരികെ മടങ്ങുവാൻ മോഹം
പ്രായവും ചിറകിട്ടടിച്ചുയരുമ്പോ ൾ
ഘടികാര സൂചി തിരിക്കാം
ഞാനെൻറെ പഴയ കലണ്ടർ തിരയാം
പുഴയുടെ തീരത്തിരിക്കാൻ വീണ്ടുമാ
പഴയ ബാല്യത്തിലേക്കെത്താൻ
മരണക്കുറിപ്പുമായ് വന്നു
കാലൻറെ പതിയുന്ന കാലൊച്ച കേട്ടു
നിഴലുകൾ മാഞ്ഞു പോകുന്നു
എൻറെ സമയവും അസ്തമിക്കുന്നു
ഒരുനാൾ കഴുത്തിൽ പിടിക്കും
അവനെന്റെ അവസാനശ്വാസം എടുക്കാൻ
പുനർ ജനിക്കാനായി ഞാനെൻ
മന്ത്രമുരുവിടും വീണ്ടും പിറക്കാൻ
പഴയ ബാല്യത്തിലേക്കെത്താൻ
എന്റെ മധുരങ്ങൾ വീണ്ടും കൊറിക്കാൻ 🙏

പ്രസന്നൻ പയ്യോളി

By ivayana