രചന : ദിവാകരൻ പികെ. ✍
ഓർമ്മകൾക്ക് കണ്മതിൽ ഉയർത്തി കെട്ടി
പൂമുഖ വാതിൽ താഴിട്ടെങ്കിലും തിരമാലയാ
യോർമ്മകൾഅലയടിയടിച്ചെത്തെവെ
സ്മര ണകുടീ രത്തിൽരക്തപുഷ്പാർച്ചന.
വച്ചുനീട്ടിയ സ്നേഹത്തിൻ പാനപാത്രം
തച്ചുടച്ചെങ്കിലും നിന്നുൾ ത്തുടിപ്പുകൾ
സിരകളിൽലഹരിയായിപടരാതിരിക്കാൻ
പുതു പ്രണയത്തിൻ ലഹരി തേടുകയാണ്.
വിടാരാതെപോയ പ്രണയംപാടെ മറക്കാൻ
വിടർന്നുനിൽക്കും പ്രണയത്തിൻ സൗരഭ്യം
ആവോളം നുകർന്ന്ഇന്നിനെവർണ്ണാഭമാക്കാൻ
ഓർമ്മകൾക്ക്സ്മരണാഞ്‌ജലിഅർപ്പിക്കുന്നു.
വിരസത മാറ്റാൻ പൂമ്പാറ്റ പോൽ അലയും മനം
കൊഴിഞ്ഞ പൂക്കൾതൻ വിലാപത്തിന്
ചെവിഓർക്കാതെ ഉല്ലസിച്ചുന്മത്തമായി
വർണ്ണങ്ങളാൽ പൊതിയും പുതു ലോകമിത്.
കാറ്റിൽ പറന്ന നഷ്ട സ്വപ്നങ്ങൾ ക്ക്
ഇന്നിന്റെമുഖചാർത്തു നൽകി ആവോളമാ
സ്വദിച്ചീടാൻപാകപ്പെടുത്തിയ മനമോടെ
നിത്യവും നിറ പുഞ്ചിരിചുണ്ടിൽ നിറയ്ക്കണം.
