അപവാദമായെന്നുമരങ്ങിലായി
അറേബ്യയിലെയലിബിബാബയേപ്പോൽ
അടയാളമായോരസുരനുമണികളും
അവസരത്തിനൊത്തൊന്നാളാകാൻ.

അമരതടിനിയോളമുയർന്നുയർന്ന്
അണികളായിരമനുയായികളായി
അധമന്മാരുടെയാശിസ്സോടിവിടെ
അടിച്ചുമാറ്റാനാനുള്ളയടവുമായി.

അഭിമാനമേറിയഹങ്കാരികളായി
അഭിശാപങ്ങളെല്ലാമെതിരിട്ടിതാ
അമ്പിളിക്കലചൂടുന്ന തമ്പുരാനൊപ്പം
അരങ്ങിനൊപ്പിച്ചൊരധികാരമായി.

അന്ത്യമെത്തും വരെയെങ്കിലുമൊന്ന്
അങ്ങനെയിങ്ങനെയെങ്ങനേമെങ്കിലും
അധികാരത്തോടാസിംഹാസനത്തിൽ
അങ്ങിരിക്കുവാനായിയാശയോടെയും.

അങ്കംവെട്ടുന്നങ്ങേയറ്റം വരെയെങ്ങും
അച്ചാരം കൊടുത്തണികളെയുറപ്പിച്ച്
അടക്കിയുമൊതുക്കിയുമടിമയാക്കിയും
അടിത്തറയിട്ടവർ അടിമത്തം പാകുന്നു.

അടവുകളോരോന്നനുക്ഷണമെയ്തും
അമ്പായിപ്പിഴയ്ക്കാതെതിരുകളിൽ
അടിയ്ക്കടിയടിതെറ്റിവീഴുന്നോരേ
അറുതിവരുത്താനൊരുങ്ങിയുമവർ.

അരുമയായിരുന്നാദ്യമവരെല്ലാവർക്കും
അഭിമാനമായിരുന്നൊരുകാലം വരെ
അഖിലവുമാരാധിക്കുന്നവരാരുന്നു
അറിയപ്പെട്ടവരഹങ്കാരികളായന്ത്യം.

അപരാധികളായിയറുമാദിക്കുന്നു
അസൂയയോടെയേവരേയുമുന്നം
അവജ്ഞയോടെയവഹേളിക്കുന്നു
അജ്ഞരാമവതാരകരായിയിന്നവർ.

അനുകമ്പയൊഴിയുന്നനുദിനമനുദിനം
അന്യരുടെയവളറ്റധനം കണ്ടളന്നു
അവസരത്തിനൊത്തു കവർന്നും
അണികളോടൊത്തതു പങ്കിട്ടെടുത്തും.

അപമാനിച്ചോരെയടിച്ചോടിച്ചാക്ഷേപിച്ച്
അവരെയരങ്ങത്തൊറ്റപ്പെടുത്തിയും
അരങ്ങത്താളാകാനായിയുത്തമമായ
അടവെടുത്താരെയും പേടിപ്പിക്കുന്നു.

അടുത്തുകൂടുന്നവരെ സഹായിച്ചും
അന്യരേയവരറിയാതെയുപയോഗിച്ചും
അടിതെറ്റിച്ചുമളന്നുമൊരുപ്പോക്കാക്കി
അലിബാബയുമണികളുമുത്തമരായി.

അറുതിവന്നവരടിയിൽ വീഴുമ്പോൾ
അപഹരിക്കുന്നുയുടുതുണിപ്പോലും
അമളിപ്പിണഞ്ഞെന്നവരറിഞ്ഞപ്പക്ഷം
അറുതിയാക്കുന്നാരുമറിയാതെയും.

അധികാരമേറുന്ന ധുരന്ധരന്മാരെല്ലാം
അനന്തക്കാലമായി സിംഹാസനത്തിൽ
അരമനയ്ക്കലങ്കാരമെന്നനുമാനിച്ച്
അപാസനത്തിലുന്മത്തരാമധമരായി.

അതികഠിനമാമന്തർഗതവുമായവർ
അജിരമെതിരാളികളെ വേട്ടയാടിയും
അനാരധമൂറുന്ന പരിഹാസമോടവേ
അധികാരസമ്രാട്ടായിയുല്ലസിക്കുന്നു.

അലിബാബയിന്നു ധനികനായുലകിൽ
അണികളെല്ലാമതി കേമന്മാരായിന്നും
അധർമ്മത്താലിന്നു കിരാതനീതിയും
അതിനെതിരായാൽയമദണ്ഡനവും.

അധികാരവും പണവും മാത്രം മതി
അതിശക്തരാകാമിവിടറിവില്ലെങ്കിലും
അങ്കക്കലിയോടെധൈര്യമെതിരിട്ടാൽ
അവരിന്നീയൂരിൽനിന്നില്ലാതാകുമറിക.

അഡ്വ: അനൂപ് കുറ്റൂർ

By ivayana