ഇടവപ്പാതി കഴിഞ്ഞിട്ടു മങ്ങിനേ
കത്തിയെരിയുന്നുണ്ടൂ ഷരഭൂമി
തരുലതാദികളെല്ലാം കരിഞ്ഞു
ഹരിതാഭയെല്ലാം പോയ്മറഞ്ഞെങ്ങോ
കൃഷിഭൂമിയൊക്കെ വിണ്ടുകീറിപ്പോയ്
കർഷക മനസ്സുകളുമതുപോലെയായി
പക്ഷിമൃഗാധികളൊക്കെയുമങ്ങിനെ
ദാഹജലത്തിനായ് നെട്ടോട്ടമോടുന്നു
അപ്പോഴും നമ്മൾ മനുഷ്യൻമാരെന്ന
വിവേകവും വിവരവുമുണ്ടെന്നു പറയുന്ന
അഹങ്കാരികളാം ഇരുകാലിമൃഗങ്ങൾ
വികസനമെന്നുള്ള ഓമനപ്പേരിൽ
വെട്ടിത്തെളിക്കുന്നുണ്ട് വനങ്ങളും
ഇടിച്ചുതീർക്കുന്നുണ്ട് മലനിരകളുമങ്ങിനേ
പെട്ടെന്നൊരുനാൾ ശക്തമായിട്ടുള്ള
ഇടിമിന്നലോടങ്ങ് പെയ്തു തുടങ്ങി
ദയാവായ്പ്പില്ലാതെ അതി തീവ്രമഴയങ്ങിനേ
ഒന്നല്ല രണ്ടല്ല മൂന്നാലു നാളുകൾ
തുടർച്ചയായിട്ടങ്ങ് ദുരിതപ്പെയ്ത്താൽ
താണ്ഡവമാടീ സംഹാരരുദ്രയായ്
പണ്ടാരോ പറഞ്ഞുകേട്ടുള്ളോരാ പ്രളയം
നേരിട്ടുകണ്ടല്ലോ നമ്മുടെ കേരളം
ഒട്ടേറെ ജീവനുകൾ പ്രളയത്തിലൊലിച്ചു പോയ്
ഒട്ടേറെ സമ്പത്തും പ്രളയത്തിലൊലിച്ചു പോയ്
ഒട്ടൊരുനാൾ കഴിഞ്ഞെല്ലാം മറന്നിട്ട്
നമ്മൾ മനുഷ്യരും ഭരണകൂടവും ചേർന്ന്
വികസനത്തിൻ്റെ പേരും പറഞ്ഞിട്ട്
വെട്ടിത്തെളിക്കുന്നു പിന്നെയും വനങ്ങൾ
ഇടിച്ചുനിരത്തുന്നു മലനിരകളേയും
സൂചനകൾ പിന്നെയും പ്രകൃതി നല്കുമ്പോഴും
തല്ക്കാല ലാഭത്തെയാഗ്രഹിച്ചീടുന്ന
നമ്മൾ മനുഷ്യർ സ്വയം തന്നെയങ്ങിനേ
സ്വന്തം ശവത്തിൻ്റെ കുഴിമാടമൊരുക്കുന്നു….

ലാൽച്ചന്ദ്

By ivayana

Leave a Reply

Your email address will not be published. Required fields are marked *