(മാതൃ രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ച പ്രിയ സൈനികർക്ക് സമർപ്പണം.. 🙏🏼🌹❤️)

നിലവിളക്ക് കത്തുമ്പോൾ
നിലവിളിക്കുന്നതമ്മയോ…? സുഗന്ധ-
ത്തിരി പുകഞ്ഞു പാറുമ്പോൾ
തിടുക്കം കൂട്ടുന്നതഗ്നിയോ..?
അർദ്ധബോധത്തിലർത്ഥശൂന്യമാം
അക്ഷരങ്ങൾ പുലമ്പുമീയംഗന
കൗമാരതുടിപ്പോലുമീയഞ്ജന
ആരിവളനുരാഗിയോ…? അതോ
വാമഭാഗം കാത്ത തിങ്കൾ വ്രതശ്രീയോ..?
കത്തുമുൾത്തടം മുഖത്തു കാണിക്കാതെ
പണിപ്പെട്ടിരിക്കുന്നതച്ചനോ..? ചേട്ടനോ..?
പൊട്ടിക്കരയുന്നതനുജത്തിയോ..? അതോ
പൊന്നു പൂമ്പയ്തലോ..? പൈക്കിടാവോ..?
പാത്രം തട്ടി ഞരക്കുന്നതാരിവളൊ
അവൻ കൂട്ടിൽ വളർത്തിയ തത്തമ്മയോ
കൂടു പൂട്ടാൻ മറന്നിട്ട കുഞ്ഞു നായോ..?
കൂടു പൂട്ടാൻ മറന്നിട്ട കുഞ്ഞു നായോ..?
ഞാനുമീയുഷ്ണിച്ച വേദനക്കുള്ളിലും
ഞാണുപോൽ വിങ്ങിത്തുടിച്ചിടുന്നു…
ഞാറ്റൊലി പാട്ടിന്റെ ശീലുകൾ കേട്ടന്ന്
തന്നമ്മയെ കാക്കുവാൻ പോയതവൻ..!
ഭാരതാoബയെ കാക്കുവാൻ പോയതവൻ..!
നിഷാദ ജന്മങ്ങൾ തൻ ക്രൂരതക്കിരയായി
അമ്മ തൻ മാറിൽ പിടഞ്ഞുറങ്ങി..!അവൻ
അമ്മ തൻ മാറിൽ പിടഞ്ഞുറങ്ങി…!
തന്നവസാന ശ്വാസ കണികയിൽ പോലുമീ
ജനനി തന്നഭിമാനം കാത്ത പുത്രൻ..!
ഇവൻ ഭാരത മണ്ണിന്റെ വീര പുത്രൻ…!
എന്നുമോർക്കുവാൻ തന്നുയിർ തന്നെ
ബലിയായ് കൊടുത്ത ധീര പുത്രൻ..!
ഇവനിനി മരണമില്ലാത്തവൻ,
അനേകായിരം ദേശ സ്നേഹികൾ തൻ
അന്തരംഗങ്ങളിൽ പുനർ ജീവിപ്പവൻ..!
ഇവനെന്നുമമരത്വമുള്ളവൻ..
എന്നോർമ്മകളിൽ പോലും
ദേശഭക്തി ജ്വലിപ്പിക്കുവോൻ…!
പരമമാം ശ്രേഷ്ട്ട പദവിയെ പുൽകിയോൻ..!
അസുര വംശത്തിന്നടിവേരറുക്കുവാൻ
മണ്ണിതിലുയിർ കൊണ്ട-
ഭാരത മണ്ണിന്റെ വീര പുത്രൻ, ഇവൻ
മരണത്തെ വെന്ന ദിവ്യ രൂപൻ.. ഇവൻ
മരണത്തെ വെന്ന ദിവ്യ രൂപൻ..!
സോദരാ… പ്രിയ സോദരാ… നിനക്കെന്നുയിർ-
കോർത്ത വാക്കിനാൽ
ഒരായിരം പ്രണാമങ്ങൾ… കണ്ണീർ
പ്രണാമങ്ങൾ…. കണ്ണീർ
പ്രണാമങ്ങൾ…….. 🙏🏼🙏🏼🙏🏼🌹🌹🌹❤️❤️

രാജു വിജയൻ

By ivayana