രചന : ജോയ് പാലക്കമൂല ✍
നീ എനിക്കു തന്നതും,
ഞാൻ നിനക്കു പകർന്നതും—
സ്നേഹമെന്ന കുടത്തിലെ
മധുരസ്വപ്നങ്ങൾ പോലെ,
അവയൊക്കെയും,
നുണയെന്ന പൂക്കളെന്ന്,
കാലം വിളിച്ചു പറയുന്നു.
നിന്നെ ഞാൻ വിശ്വസിച്ചത്
ഒരു കനവിന്റെ കുഴിമുനയിൽ നിന്നാണ്.
പക്ഷേ,
പ്രണയം ശാശ്വതമാണെന്നുറച്ച്
നാം പിണഞ്ഞ കൈകളിലിരുമ്പ് പിടിപ്പിച്ചിരുന്നത്
നമ്മുക്ക് അറിയാമായിരുന്നു.
രാത്രിനിലാവു പോലെ, നിൻ്റെ
പ്രണയും ജ്വലിക്കുമ്പോൾ
നുണയുടെ ചില വേരുകൾ
അകലെയെങ്ങോ ആണ്ടു താഴുന്നു
ചില പ്രതീക്ഷകളായ് അത്
ഒളിച്ചു പാർക്കുന്നു.
അതെ,
നമ്മുടെ പ്രണയം
നുണയുടെ പൂക്കളാൽ അലങ്കരിച്ച,
നേരിന്റെ നിറം ചാർത്തിയ
ഒരു സുന്ദരമല്ലാത്ത സത്യം മാത്രം ആയിരുന്നു.
