നീ പറയുംറാപ്പിലൊക്കെ
നീറിടുന്ന നേര്
ജീവിതത്തുടിപ്പ്
അതു വീഴും കാതിലാകെ
പൊള്ളിടുന്നതിയ്യ്
പുതുമ തേടും ലഹരി നിൻ്റെ
പാട്ടിൽ നുരയുന്നുണ്ടെടാ
വെറുതെയല്ലെടാ,
നിൻ്റെ പുറകിലായിരങ്ങൾ
അണികളായ് നിരന്നത്
നിൻ്റെ നേരെ തിയ്യെറിഞ്ഞ
കനലുവാരി പുതിയ
ഗീതിക്കു യിരുനൽകി
പന്തംകൊളുത്തെടാ
നെറിവുകെട്ട തെറികളിവിടെ
ഇനിയുമേറെയുണ്ടെടാ
കാട്ടുവില്ലിൻ ഞാൺ വലിച്ച്
അമ്പുകൾ തൊടുക്കെടാ
നിൻ്റെ വാക്കിനായി നിയതി
കാതു കൂർപ്പിക്കുന്നെടാ
ചുവടുകൾ പഠിച്ചെടുത്ത്
വേദികൾ തകർക്കെടാ…

മേരികുഞ്ഞു

By ivayana