രചന : രഘുകല്ലറയ്ക്കൽ..✍️
മാതൃത്വമമ്മതന്നഭിമതം മക്കളിൻ,കുസൃതികൾ,
മേന്മയാലാറുണ്ട് സോദരർ ഞങ്ങളൊന്നാകിയോർ.
മിത്രങ്ങളാറിലും മുതിർന്നവനെന്നഭാവം തനിക്ക്
മേച്ചുനടക്കുവതേറെ കഠിനമെന്നാലുമാബാല്യം.
മാധുര്യമാർന്നുള്ള സോദരബന്ധത്താലേറും,
മാറുവതെത്ര കഷ്ടമെന്നാകിലും മിത്രങ്ങൾ!
മാറ്റം, മുതിർന്നു, ജീവിതം മന്വോന്യമകന്നവർ
മാന്യമായ് ജീവിത ധാരയിലുറ്റവർക്കകലമായ്.
മറക്കില്ലയന്വോന്യമെങ്കിലുമൊരുവൾ രോഗിയും!,
മാത്രനേരമിരട്ടിച്ചു,അവിചാരിതമവൾ വിട്ടകന്നു,
മറഞ്ഞവൾ കുട്ടിക്കുറുമ്പുള്ള കുഞ്ഞനുജത്തിയാൾ,
മനസ്സലട്ടിയോർക്കാപ്പുറത്തു,
നീ കൂടുവിട്ടോടിയോ?!
മുറ്റും മനോ നൊമ്പരമെന്നിലായ് ഒട്ടു, മാറാതെയും,
മറക്കാനരുതാത്ത നോവെന്നെയലട്ടുന്നു പെങ്ങളെ!.
മറ്റാരിലുമേറ്റം മൂത്തവനെന്റെ കൈത്തുമ്പിലായ്,തൂങ്ങി,
മുറുകെപ്പിടിച്ചു നടന്നവൾ കൂടൊഴിഞ്ഞങ്ങു നീ,പറന്നുപോയി!
★*
