കനവിൽ പൂത്തിരി കണ്ണിൽ
നെയ്ത്തിരി,
കരളിൽ കാർവർണ്ണപ്പൂച്ചിരി…..!
കിലുകിലുക്കംകൈയിൽ, കൈമണികൾ;
കരിമ്പുപാടത്താനക്കേളി..!
കർണ്ണികാരം പൊൻപൂവാട
ഞൊറിഞ്ഞും;
കർമ്മവീഥിയിലാടിനിന്നൂ!
കർഷകരാമോദത്താൽ,
വർഷാരംഭം;
കർമ്മോത്സുകമാക്കി,ഭൂവിതിൽ….!
കനകക്കതിർമണിക്കുലകളും,
കണിവെള്ളരിക്കായ്ഫലങ്ങൾ..;
കനകകാന്തിയേറിടും വിളക്കും,
കണികണ്ടിടാൻ, കണ്ണാടിയും…!
കാലത്തമ്മയൊരുക്കിയ
നൽക്കണി-
കാട്ടുന്നൂ,കൺപൊത്തിത്തുറന്നും;
കൂപ്പിത്തൊഴുതുനിൽക്കുന്ന
വർക്കെല്ലാം,
കൈനീട്ടം നാണയത്തുട്ടുകൾ..!
കാർന്നോർക്കീശേലുണ്ടന്നേറെ ത്തുട്ടുകൾ;
കാർക്കശ്യമില്ലൊട്ടുചിരിക്കാൻ..!
കൂർത്തൊരുനോട്ടമൊളിപ്പി
ച്ചെന്നാലും;
കീർത്തിയ്ക്കാനുണ്ടൊരാ
കെെനീട്ടം.…!
കാലത്തന്നുവരുന്നോരൊക്കെ
ത്തരും;
കാലണയ്ക്കു,വിഷുക്കൈനീട്ടം….!
കുട്ടിക്കാലത്തന്നൊരുത്സവമേളം,
കൊട്ടിക്കേറ്റം, കീശക്കിലുക്കം..…!

മോനിക്കുട്ടൻ കോന്നി

By ivayana