പട്ടണമധ്യേ തട്ടുകടക്കാർ
പട്ടിക്കിട്ടോരു എല്ലിൻകഷണം .. (2)
പട്ടിയെടുക്കുമ്മുമ്പേ മറ്റൊരു
പട്ടിയെടുത്തു കടന്നാനേരം .. (2)
പട്ടിക്കരിശം മൂത്തതിനാലേ
പട്ടി കുരച്ചു മദിച്ചാനേരം .. (2)
പട്ടണമധ്യേ വഴിപോക്കൻ്റെ
പൃഷ്ടം പട്ടി കടിച്ചുപറിച്ചു! .. (2)
പട്ടികടി കൊണ്ടരിശം പൂണ്ടോൻ
പട്ടിയെ വാലിൽ തൂക്കിയെറിഞ്ഞു .. (2)
പട്ടി തെറിച്ചു വീണതവിടെ
പട്ടണവൈദ്യുതി ലൈനിൻമേലേ .. (2)
പട്ടി പിടഞ്ഞു മരിച്ചാനേരം
പട്ടിപ്രേമികൾ പാഞ്ഞവിടെത്തി .. (2)
പട്ടി മരിച്ചേ.. പട്ടി മരിച്ചേ..
പട്ടണ വാർത്ത പരന്നു നാട്ടിൽ !! .. (2)
പട്ടിമരിച്ചെന്നറിഞ്ഞ നേരം
പട്ടണ ഹർത്താൽ പ്രഖ്യപിച്ചിതു !.. (2)
പട്ടിമരിച്ച വാർത്തയറിഞ്ഞു
പട്ടണ പോലീസൊന്നു നടുങ്ങി .. (2)
പട്ടി മരിച്ച മഹസ്സറിനായ്
പെട്ടന്നവിടെ പോലീസുമെത്തി .. (2)
പൃഷ്ടത്തിൽ കടിയേറ്റ മനുഷ്യൻ
പൃഷ്ടം ചോരയൊലിപ്പിച്ചങ്ങനെ !! .. (2)
പട്ടികടിയേറ്റൊരു മർത്യനെ
പട്ടണവാസികൾ ഗൗനിച്ചില്ല .. (2)
പട്ടിവില ഇല്ലാത്തൊരു മർത്യൻ
പട്ടണമധ്യേ കേഴുകയായി.. (2)
പട്ടി മരിച്ചേ.. പട്ടി മരിച്ചേ..
പട്ടണ വാർത്ത കേമമതായി !! .. (4)

By ivayana

Leave a Reply

Your email address will not be published. Required fields are marked *