🌹🌹🌹
നിൻ്റെ ഒലിവുമരങ്ങൾ കരയുന്നുണ്ട് മരിയ ! ബൾഗേറിയൻ
കാടുകൾക്കിടയിൽ നിന്നും ഇന്നലെ കൊണ്ടു വന്ന യൂൾമരങ്ങൾകൊണ്ടുണ്ടാക്കിയ പാവകളുടെ ഭംഗി
കണ്ട്…..? എന്നിട്ടും എന്താണ് മരിയ നീയതിനെ വാങ്ങാതെ പോന്നത്?
ഞാൻ നിനക്ക് മാസിഡോണിയായിലെ കുതിരകളുടെ രോമം കൊണ്ടു ണ്ടാക്കിയ ഒരു കുപ്പായം കരുതി
വച്ചിട്ടുണ്ടായിരുന്നു. വിശക്കുന്നു – ണ്ടോ മരിയ നിനക്ക്? എങ്കിൽ എൻ്റെ വിലക്കപ്പെട്ട പ്രണയം ഞാൻ
നിനക്ക് തരും!ഞാനോർക്കുന്നു മരിയ……. നീയാണ് അന്ന് ബോസ്നിയയിൽ നിന്ന് ആ പൂവ്
കൊണ്ടു വന്നത്! നല്ല മഞ്ഞ – നിറമുള്ള ലിലിയം ബോസ്നിയ !
നിനക്കിഷ്ടമുള്ള ലില്ലി പൂക്കളുടെ കുടുംബത്തിൽ പെട്ടതായിരുന്നുഅത്!
മനോഹരമായ ലില്ലി പൂക്കൾ !!
ബൾഗേറിയയിലെ ഓർക്കിഡുകളേക്കാൾ ഭംഗിയുണ്ടതിന്!ഓർക്കുന്നോ ?സൈഗേറിയൻ കടലിടുക്കിൻ്റെ തൊട്ടടുത്ത് വച്ചാണ്നമ്മളാദ്യമായി കണ്ടത് !അന്ന് നീയെന്നെ ആദ്യമായി മണപ്പിച്ചത്
ഒരോർക്കിഡായിരുന്നു ! വൈലറ്റുംആഷും ചേർന്ന ഒരു ചാവുകടലിൻ്റെ നിറമായിരുന്നു അതിന് ! നിൻ്റെ ലിലിയം ബോസ്നിയ മരിയ ! ! അതിന് ചിലപ്പോൾ മരണത്തിൻ്റെ നിറമാണെന്ന് തോന്നും ! മരിയ നിൻ്റെ
നിറമാണതിന് ! നിനക്കറിയുമോ
ബൾഗേറിയയിലെ ട്രാക്കിയോ സൈറ്റുകളെ കുറിച്ച്? മരിച്ചു പോകുമ്പോൾ ശവക്കല്ലറകൾക്ക് ചുറ്റും
ഈ ലില്ലി പൂക്കൾ വച്ച് പിടിപ്പിച്ചിരുന്നു ! അന്നാണ് മരിയ നീ പറഞ്ഞത് !* നിൻ്റെ ഒലിവു മരങ്ങൾകരയുന്നുണ്ടെന്ന്*!
ശവക്കല്ലറകൾ……..

മൊസേക്ക് പാറകൾ പാകിയ വലിയ ഉദ്യാനങ്ങൾക്ക് പുറകിലായിരുന്നു മരിയ അന്ന് നമ്മളേയും അടക്കം ചെയ്തത്!? ഇട തൂർന്ന്കിടക്കുന്ന നിൻ്റെ മുടിയിഴകൾ പോലെയാണ് ലിലിയം ബോസ്നിയയുടെ ഇലകൾ ! അതിൻ്റെ നിഴലു -കളാണ് ഇപ്പോഴും നമ്മുടെ കല്ലറക്ക്മുകളിൽ വീണു കിടക്കുന്നത്.? ഇന്നലെ നീ കണ്ടിരുന്നോ? നമ്മുടെ
ഇടവഴിയിൽ ഒരു ജൂതനെ ആട്ടിത്തെളിച്ച് കൊണ്ടു വന്നത്?
അയാളെ ജീവനോടെയാണ് ഇവിടെകുഴിച്ചു മൂടിയത് ?! ഒരുവളെ പ്രണയിച്ചു എന്ന കുറ്റം ചുമത്തി ! ജറുസ-ലേമിലെ കന്യകയായ ഒരു പൂവിനെഇറുത്ത് കളഞ്ഞെന്ന് പറഞ്ഞ്…..!അയാളുടെ ആത്മാവ് മെല്ലെ
തേങ്ങുന്നത് ഞാൻ കേട്ടിരുന്നുമരിയ ! മരിക്കുന്നതിന് തൊട്ടു മുമ്പ്അയാൾക്കും നന്നായി വിശന്നിട്ടുണ്ടാവണം! അവസാനത്തെ അന്നംകിട്ടാതെ പോയ ഒരാത്മാവ്! നിനക്കങ്ങിനെ തോന്നിയിരുന്നോ മരിയ ?
ഇപ്പോൾ നോക്കൂ ? ഈ കാറ്റാണിപ്പോൾ നമ്മുടെ കണ്ണുകൾ !

‘ നമ്മളിപ്പോൾ തൂവലുകൾ പോലെയാണ്! വെറുതേ പറന്നുപറന്ന്….! മരണമാണ് മരിയ ഏറ്റവുംസുഖമുള്ള ഒരനുഭവം! നമ്മൾ ലില്ലിപൂക്കളിൽ നിന്നാണ് തുടങ്ങി വച്ചത് ! ഞാൻ സെർബ്ബുകളുടെസംഗീതത്തെ കുറിച്ച് കവിതയെഴുതുമ്പോൾ നീയന്ന് വൃക്ഷങ്ങളുടെ
ജനിതകശാസ്ത്രത്തെ കുറിച്ച്പഠിച്ചിരുന്നു. ഞാനൊരിക്കൽ നിന്നോട് അക്കോടിയൻ സംഗീതഉപകരണത്തെ കുറിച്ചും നിന്നോട്പറഞ്ഞിരുന്നു. നമ്മുടെ മൃതശരീരം
കൊണ്ടുപോകുന്നതിന് തൊട്ടുമുന്നിൽ ഈ അക്കോടിയൻസ്
വൃദ്ധനായ ചുവന്ന താടിയുള്ള ഒരാൾ വായിച്ച് പോകുന്നുണ്ടായിരുന്നു ! മരണത്തിൻ്റെ………


സംഗീതമായിരുന്നു അതിന് !?ഒരു കാറ്റ് എത്ര പെട്ടെന്നാണ്അതിൻ്റെ ഇഴയലുകളെ പറത്തി -ക്കൊണ്ടു പോയത് ? പ്രിയ മരിയ -പോപ….. നീ മോളിക്യൂലാർ സൈറ്റോജനിക്കിനെ കുറിച്ച് പറഞ്ഞിരുന്നല്ലോ? എന്നിട്ടും എങ്ങിനെയാണ് നമ്മൾ മരിച്ചു പോയത്? നീ സിസ്റ്റ് പരിണാമങ്ങളെ കുറിച്ചും
സംസാരിക്കാറുണ്ടായിരുന്നു ! ഒരുതിസിസ് എഴുതി തീരും മുമ്പ് നമ്മളെങ്ങിനെയാണ് മരിയ ഇത്രപെട്ടെന്ന്?
യൂൾ മരത്തിൻ്റെ ആ ബലമുള്ളകൊമ്പുകൾ തന്നെ നമ്മൾ തിര ഞ്ഞെടുത്തല്ലോ മരിയ ? യൂൾ മര-ങ്ങൾക്കെപ്പോഴും നല്ല തണുപ്പായിരിക്കും! സ്വർഗ്ഗത്തിൽ നിന്ന് വന്നമരമാണത്രേ! നോക്ക് – നമ്മുടെ
ഹൃദയത്തിൽ നിന്ന് പറിച്ചിട്ട ആലില്ലി പൂക്കളെ ആകാശം അതിൻ്റെനിറങ്ങളെ കൊണ്ട് പുതപ്പിക്കുന്നത്
കണ്ടോ?’ അത് ബോസ്നിയൻകാടുകളിലെ തണുവിൽ വച്ച്സൈഗേറിയയുടെ മഞ്ഞനിറമുള്ള
ആ ചക്രവാളത്തിലേക്ക് ചേക്കേറുമായിരിക്കും! അന്ന് കാട്ടിലെതവിട്ടുനിറമുള്ള ആ മുളംന്തണ്ടു –
കൾ നമുക്ക് വേണ്ടി ഒരു ബുഖാരിവായിച്ചിട്ടുണ്ടായിരുന്നു! നമ്മളിത്രയും സ്നേഹിച്ചിട്ടും സൈഗേറിയ
യിലെ കടൽ നമ്മൾ കണ്ടില്ലല്ലോമരിയ ?
അതെല്ലാം പോകട്ടെ മരിയ !
നമ്മൾ കരുതി വച്ച ആ പ്രണയ-കവിതയെ……? അതാരെങ്കിലുംഎഴുതി തീർത്തിട്ടുണ്ടാവുമോ?
ഒരു കടലപ്പോഴും ചുവന്ന് കിടന്നിരുന്നു മരിയ ? നോക്കൂ….. രണ്ടു മാസംകൂടി കഴിഞ്ഞാൽ വസന്തകാലമാണ് വരുന്നത്!

നമ്മുടെ കല്ലറക്ക്ചുറ്റുമുള്ള ലിലിയം ബോസ്നിയ -ചെടികൾ പൂത്തു തുടങ്ങുന്നത്അപ്പോഴായിരിക്കും! നമ്മൾ മരി -ച്ചിട്ട് അന്നേക്ക് ഒരു വർഷം പൂർത്തിയാകും !അന്ന് സൈഗേറിയൻകടലിൽ നിന്നു് വരുന്ന കാറ്റ്
നമ്മുടെ ലില്ലി പൂക്കളുടെ സുഗന്ധങ്ങളെ കൊണ്ടു പോയേക്കും !
മരിയ…… എൻ്റെ ചുണ്ടുക -ളിലിപ്പോഴും ബോസ്നിയൻ വേന – ലിലെ ചൂടുണ്ട്!സൈഗേറിയയിലെ
കാറ്റിൻ്റെ ഒരു ദലമെടുത്ത് നീയെ-ൻ്റെ ചുണ്ടുകളിൽ വയ്ക്കണം മരിയ !? അതൊരു തണുവായിരിക്കും ! മരിയ…ആത്മാവുകൾ നിശ്വാസങ്ങൾ ഉതിർക്കുമ്പോഴാണ്കാടുകൾക്ക് തണുക്കുന്നുണ്ടാ-വുക !? മൗനത്തിൻ്റെ മരണതാള-ത്തിലേക്ക് പോലും അത് വീശിയ -ടിക്കുന്നുണ്ടാകും! മരിയ നമ്മളാത്മക്കളായതിൽ നിനക്ക് സങ്കട -മുണ്ടോ? എങ്കിലും സാരമില്ല മരിയ !നമ്മളിപ്പോഴും ഒരു കല്ലറയിലാണ -ല്ലോ! നമ്മളെപ്പോഴും നിശ്വാസങ്ങൾഉതിർക്കണം! നമ്മുടെ കാടുകൾ -ക്കെപ്പോഴും തണുക്കണം മരിയ !

വസന്തകാലത്ത് ലില്ലിപൂക്കൾമാത്രമല്ല നമ്മുടെ ഒലിവുമരങ്ങൾപൂക്കാനും കായ്ക്കാനും തുടങ്ങും !മഞ്ഞുകണികയുടെ ചുംബനമേൽക്കുമ്പോൾ നമ്മുടെ ഒലിവുമരങ്ങ-ളിൽ ഒരു മൗനം തടഞ്ഞു കിടക്കും!പക്ഷെ ?നീ പറഞ്ഞിരുന്നില്ലേ?ബൾഗേറിയൻ വനങ്ങളിൽ നിന്നുവരുന്ന കനത്ത ചൂട്! പ്രിയ….. മരിയ ! അപ്പോൾ നിൻ്റെ ഒലിവുമര-ങ്ങൾ വരണ്ടു പോകും! നിൻ്റെഒലിവുമരങ്ങൾ കരയുകയും
ചെയ്യും !!
🦋🦋🦋🦋🦋
ഈ കഥ ബൾഗേറിയൻ
എഴുത്തുകാരി മരിയപോപക്ക്
മുന്നിൽ സമർപ്പിക്കുന്നു
🌹🌹🌹

ബാബുരാജ് കടുങ്ങല്ലൂർ

By ivayana

Leave a Reply

Your email address will not be published. Required fields are marked *