പുകയില്ലാതൊരു ദിനമുണ്ടോ?
തീ ഇല്ലാതൊരു പുകയുണ്ടോ?
പുകയ്ക്കുന്നുണ്ടേറെ യുവതകളിവിടെ!
പുകയുന്നുണ്ടങ്ങനെ പല മനവും!

പുകയിൽ മുങ്ങിയിരിപ്പവരേറെ!
പുലരികൾ രാവുകളില്ലാതെ!
പുകമറയങ്ങനെയെന്തിനുമേതിനും!
പുകയിൽ പൂണ്ടുകിടക്കുംനേരം,
പകയേറുന്നു പലവിധമങ്ങനെ!

പുകയുടെ വീര്യം തീരും മുമ്പേ,
പുകയും ചില ചിതകൾ മുമ്പിൽ!
പഠിപ്പുള്ളവരാമവരേറയും,
പിടിപ്പുകേടിൻ പഠിതാക്കൾ!

പുകയിൽ മുങ്ങിപ്പിന്നെ മങ്ങി മറയുന്നു!
പാതകൾനീണ്ടു കിടപ്പുയെങ്കിലും,
പാതിവഴിയിൽ പടമാകുന്നു!
കനവുകൾ പലതും
പുകയിൽ മുങ്ങിത്തകരും!
പടച്ചവരാധിപെരുകി
അന്ത്യം തേടും!!

പലഭരണം മാറി മറിയും,
പലവിധ വാഗ്ദാനങ്ങളുമുയരും!
പുകകൾ പലതും വീണ്ടുമുയരും!
പാടെ മാറില്ലീപ്പുകയും പുകിലും!
പുതുജീവൻ പകരും പുകകൾ.!
പുത്തൻയുവതയ്ക്കെന്നുമിതുപുതുജീവൻ!!

By ivayana

Leave a Reply

Your email address will not be published. Required fields are marked *