പഞ്ചായത്തിൻ്റെയൊരു ഇണ്ടാസ്സുകിട്ടി
പരിസ്ഥിതി നാളൊരു പാതകം ചെയ്തു
പരിപാലിച്ചു വളർത്തിയ വൃക്ഷങ്ങൾ
പടപടാ വെട്ടി നിലത്തിട്ടു ഞാനും

ഭൂമിക്കു കുടയായിനിന്ന മരങ്ങൾ
ഭൂമിതൻ മാറിൽപ്പതിച്ചൊരാ നേരമേ
ഭൂമിയിലേറ്റവും ദീചനൊരുത്തനോ
ഭൂതത്തെപ്പോലങ്ങു കുലുങ്ങിച്ചിരിച്ചു!

മരമെന്നുവെച്ചാൽ മണ്ണിൻ്റെ കുടയും
മലരുള്ള ചെടികൾ നൽകുന്നു വായു
മണ്ണൊലിപ്പെന്നും തടയുന്നു വേരുകൾ
മണ്ണിൻ വരൾച്ച തടയുന്നിലകളും

കുടചൂടി നിന്ന മരങ്ങൾ മുറിച്ചാൽ
കുടിവെള്ളക്ഷാമവും പുറകേ വരും
കരിയില കത്തിച്ചാൽ പുകമാലിന്യം
കരീലയഴുകിയാൽ കൊതുകു ശല്യം!

മരമിഷ്ടമല്ലാത്ത മാനുഷരുണ്ടോ
മലരിഷ്ടമല്ലാത്തോർ മനുഷ്യരാണോ
മരങ്ങൾ നടുന്നതോ സർക്കാര് നയവും
മരമെല്ലാം മുറിക്കുവാൻ പഞ്ചായത്തും!

By ivayana

Leave a Reply

Your email address will not be published. Required fields are marked *