ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും വായന ദിന ആശംസകൾ ....

ഭാരമാണേലുംതലയിൽ..
ഭാരംകുറക്കുന്നു പോക്കറ്റിൽ
വീഴുന്ന നാണയത്തുട്ടുകൾ.
പ്രാരാബ്ധങ്ങളെക്കാളും
ഭാദ്യതയെക്കാൾ ഭാരമറ്റൊന്നിനുമുണ്ടോ?
നടന്നുതീർക്കൂമെൻ ജീവിതമത്രയും .
അറിയുന്നില്ലതാണ്ടിയദൂരമെത്രയെന്ന്..
വഴിയോരങ്ങളിലെകുട്ടികൾകരഞ്ഞാലെ..
സ്വന്തം വീട്ടിലെ കുട്ടികൾ ചിരിക്കൂ.
ഓരോപാത്രങ്ങളും. ചിലവാകുമ്പോൾ..
സ്വാന്തം വിശപ്പകലുന്നു
വീട്ടിലടുപ്പ് പുകയുന്നു..
നേരം മഗ്‌രിബിയോടടുത്ത് വീക്കിലേക്ക്.
കയറിവരുന്ന വാപ്പാടെടുത്തേക്ക്
കയറിവരുന്ന മക്കളും പേരക്കുട്ടികളും .
മടിയിൽപൊതിഞ്ഞ കടല മുട്ടായിയും തേൻമുട്ടായിയും
എടുത്തു മക്കൾക്ക് കൊടുക്കുമ്പോൾ.
നടന്നദൂരം മറക്കുന്നു… ചുമന്നഭാരവുംമറക്കുന്നു …
ഏറ്റിയഭാരമെപ്പോൾ ഇറക്കുമെന്നറിയാതെ..
വീണ്ടും… വീണ്ടും.. ചുമടുപേറി.. നടക്കുന്നു..

അലി ചിറ്റയിൽ

By ivayana

Leave a Reply

Your email address will not be published. Required fields are marked *