രചന : ദിവാകരൻ പി കെ. ✍️
വിറയാർന്ന കൈയ്യാൽ ഞാനെന്റെ,
സീമന്ത രേഖയിലെ സിന്ദൂരം മായ്ക്കട്ടെ,
അറുത്തു മാറ്റട്ടെ കുരുക്കിയ താലിചരടും.
കണ്ണീരോടെ വിടപറയട്ടെ മണിയറയോടും.
നാട്ട്യശാസ്ത്രത്തിലില്ലാത്ത മുദ്രകൾ,
കാട്ടിഒരുമെയ്യുംമനസ്സുമാണ് നമ്മളെന്ന്,
ഫലിപ്പിക്കാൻവയ്യെനിക്കിനിയുംഇരു,
മെയ്യും മനസ്സുമായെന്നോ അകന്നവർ നാം.
അടിമചങ്ങലയിലിത്രനാൾ നിങ്ങളെൻ,
സ്വപ്നങ്ങളെതളച്ചു,ഓർമ്മകൾബാക്കി,
വെയ്ക്കാതെൻ വീർപ്പു മുട്ടും സ്വത്വ ത്തെ,
നിങ്ങളെ ന്നോ ബാലികഴിച്ചില്ലേ.
അറപ്പും വെറുപ്പും വന്നു മൂടുന്നെന്നിൽ,
പൊരുത്തമില്ലാത്തഭാണ്ഡം ചുമന്ന്,
തളർന്നുപൊട്ടി ത്തെ റിയുടെ വക്കിൽ,
നിന്നും മോചനം കൊതിക്കുന്നു ഞാൻ.
നെഞ്ചിൽതറച്ചകുത്തുവാക്കുകളെന്നിൽ,
നീറിപ്പുകയുമ്പോഴും ആശയർപ്പിച്ചനാളുകൾ,
വൃഥാ വിലായിഉരുവിട്ടവേദ വാക്യങ്ങളത്രയും,
ബധിരകർണ്ണങ്ങളിലാണെന്ന റിയുന്നു ഞാൻ.
മരണത്തിന്റെതണുത്ത കര സ്പർശം സാന്ത്വന,
മായെന്നെ തലോടുന്നുണ്ടി പ്പോൾ.
ശാന്തത യുടെ കരിമ്പടമെന്നേ പൊതിയുന്നു,
പാതി അടഞ്ഞ കണ്ണിൽഇരുട്ട്ഇറച്ചുകയറുന്നു.
