വിശ്വാസം എന്നത് ഒരാളെ വിശ്വസിപ്പിക്കുക എന്നത് വെള്ളത്തിൽ വരച്ച വര പോലെ ആണ്..നിങ്ങളെ കേൾക്കാത്ത, വിശ്വാസം ഇല്ലാത്ത ഗൗനിക്കാത്ത ഒരാളിനോടും നിങ്ങൾ നിങ്ങളുടെ വിശ്വാസം വിശദീകരിക്കുവാൻ നിൽക്കരുത്
അവരെ നിങ്ങൾ വിശ്വസിപ്പിക്കാൻ ശ്രമിക്കുകയോ നിങ്ങളുടെ സാമീപ്യം പിന്നെയവർക്ക് നൽകുകയോ ചെയ്യരുത്
നിങ്ങളെ കേൾക്കാത്ത, മനസിലാക്കാത്ത ഒരാളെ നിങ്ങൾ കേൾക്കുകയുമരുത് കേൾക്കാൻ നിങ്ങളിഷ്ടപ്പെടാത്ത കാര്യങ്ങൾ മാത്രമാകും അവർക്ക് പറയാനുണ്ടാകുന്നതുംനിങ്ങളെ ഒരാൾ വിശ്വസിക്കുന്നില്ലയെങ്കിൽ നിങ്ങളെയവർ അക്സെപ്റ്റ് ചെയ്യുന്നുമില്ലെന്നാണ്! അങ്ങനെയൊരാളെ വിശ്വസിപ്പിക്കാൻ ശ്രമിച്ചിട്ട് യാതൊന്നും തന്നെ നിങ്ങൾക്ക് കിട്ടാൻ പോകുന്നില്ല.

നിങ്ങളെ അക്സെപ്റ്റ് ചെയ്യാത്ത ഒരാൾക്ക് നിങ്ങൾ പറയുന്നതിന്റെ പൊരുൾ പോലും പിടി കിട്ടുകയുമില്ല അതൊക്കെ വീണ്ടും വീണ്ടും നിങ്ങളെ വേദനിപ്പിക്കുകയും മുറിപ്പെടുത്തുകയും ചെയ്‌തെന്ന് വരും
ശരിക്കും പറഞ്ഞാൽ മനുഷ്യരെ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നത് തന്നെ ശരിയല്ലാത്ത കാര്യമാണ് വിശദീകരങ്ങൾ അധികമില്ലാതെ മനുഷ്യർക്ക് പരസ്പരം മനസിലാക്കുവാൻ കഴിഞ്ഞരിക്കണം.

ഇപ്പോൾ നിങ്ങളെ വാല്യു ചെയ്യുന്ന ഒരാളാണെങ്കിൽ അവർക്കത് മനസിലാക്കുക പ്രയാസമുള്ള കാര്യമാകില്ല! പിന്നെയും പിന്നെയും നിങ്ങൾ വിശദീകരിച്ച് കൊണ്ടിരിക്കുകയെന്നാൽ നിങ്ങൾ താഴ്ന്ന് പോകുന്നുവെന്നും കൂടിയാണ്
ഒരർത്ഥത്തിൽ മനുഷ്യരെ വിശ്വസിപ്പിക്കേണ്ടി വരികയെന്നത് നിസ്സഹായതയാണ് അത് കാണിച്ച് തരുന്നത് അകലവും സ്നേഹമില്ലായമയുമൊക്കെയാണ് അതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നേയില്ല.

നിങ്ങളെ ഗൗനിക്കാത്ത , നിങ്ങളെ മനസിലാക്കാത്ത ഒരാളെ വിശ്വസിപ്പിച്ചിട്ട് നിങ്ങൾക്ക് ഒന്നും തന്നെ ലഭ്യമാകാനും പോകുന്നുമില്ല
എല്ല അവഗണനകളെയും സ്നേഹമില്ലായ്മകളെയും ഭേദിച്ച് കൊണ്ട് ഒരാൾ തങ്ങളുടെ വാല്യുവിനെ ഉയർത്തിപ്പിടിക്കുന്നത് ഭംഗിയുള്ള തിരിച്ച് വരവ് കൂടിയാണ്
എല്ലാം സഹിച്ചും അഡ്ജസ്റ്റ് ചെയ്തുമൊക്കെ കൊണ്ട് പോകേണ്ടതല്ല സ്വന്തം ജീവിതമെന്ന് പറഞ്ഞു വയ്ക്കുന്നതിനും ആഴവും അര്ഥവുമേറെയുണ്ട്
അതിനോടൊപ്പം ജീവിതമെന്നത് ആരുടേയും കീഴിലുള്ളതായി പോകേണ്ടതല്ല എന്നുറക്കെ പറയുന്നത് സ്വയം പരിഗണിക്കുന്നത് തന്നെയാണ്
നിങ്ങൾ നിങ്ങൾ ആയിരിക്കുന്ന ബന്ധത്തിൽ താനും
ഈക്വലി റെസ്‌പെക്ട് ചെയ്യപ്പെടേണ്ടതുണ്ടെന്ന് ധൈര്യമായി പറയുന്നത് തിരിച്ചറിവുകൾ കൂടിയാണ്
ഒന്നുമൊന്നും തന്നെ ആർക്ക് വേണ്ടിയും മാറ്റി വയ്‌ക്കേണ്ടതായോ ഉപേക്ഷിക്കെണ്ടാതായോ ഇല്ലെന്ന് പറയുന്നത് തന്നെയും ഒരാൾ അയാളെ ഉയർത്തിപ്പിടിക്കുന്നത് കൂടിയാണ് വർത്തെന്നത്‌ അത്രയും ഇമ്പോർട്ടന്റായ സംഗതി തന്നെയാണ്.

എത്ര കാലങ്ങളിലാണ് മനുഷ്യർ സ്നേഹരാഹിത്യങ്ങളിൽ പെട്ടിരിക്കേണ്ടത് ?
എത്ര കാലങ്ങളിലാണ് മനുഷ്യർ മുഷിപ്പിന്റെ ജീവിതം നയിക്കേണ്ടത് ?
ബന്ധങ്ങളും ദാമ്പത്യങ്ങളും ഒപ്പമുള്ള മനുഷ്യരെ പരിഗണിക്കാതെ പോകുമ്പോൾ
അവിടെയൊരു വ്യക്തി ഒറ്റയ്ക്കായി പോകുന്നുവെന്നുമാണ് അവിടെയൊരു വ്യക്തി ഒട്ടുമൊട്ടും ശ്രദ്ധിക്കപ്പെടാതെയും ബഹുമാനിക്കപ്പെടാതെയും പോകുകയുമാണ് എത്ര കാലമാണ് അതവർ തുടരേണ്ടത് തന്നെയും ?
കൂട്ടിനുള്ളില്ലെന്ന പോലെ അകപ്പെട്ട് പോയ അവസ്ഥയിൽ കഴിയേണ്ടി വരുന്ന മനുഷ്യരുമുണ്ട് പല ബന്ധങ്ങളും ദാമ്പത്യങ്ങളും ആയൊരു രീതിയിൽ മാത്രമാണ് അവരെയൊക്കെ ട്രീറ്റ് ചെയ്തിട്ടുള്ളതും, ചെയ്യുന്നതും
അവിടെയാരും ജീവിതം ജീവിക്കുന്നൊന്നുമില്ല അവിടെ ഇഷ്ടങ്ങളോ സന്തോഷങ്ങളോ ഒന്നുമില്ല.

പിന്നെയോ ബന്ധമെന്ന പേരിൽ ബന്ധിക്കപ്പെട്ടിരിക്കുന്നു അവിടെയവർ മോചിക്കപ്പെടേണ്ടതുണ്ട്, തങ്ങളെ തന്നെ ചൂസ് ചെയ്ത് കൊണ്ട് സ്വതന്ത്രരാകേണ്ടതുമുണ്ട്..

By ivayana