ദേശപ്പുലരികളഞ്ചിതമണഞ്ഞു
ദിനകരകുലമതുപ്രസരിതമായി
ദാനവരായുംമാനവരായുമേവരും
ദിവ്യതയാർന്നൊരുസുദിനത്തിൽ.

ദേശത്തായിബഹുവിധമാളുകൾ
ദ്വേഷികളായവരുന്മത്തന്മാരായി
ദർശനമേകും സദ്ഗുണവാന്മാരും
ദൂനമേകിയ ഗർവ്വിഷ്ഠന്മാരാലും.

ദാശന്മാരും ; താരുണ്യക്കടലും
ദയയില്ലാത്തയക്രൂരന്മാരാൽ
ദുർജ്ജനങ്ങളിന്നേറുന്തോറും
ദേഷ്യത്തോടെ പ്രകൃതിയുമിന്ന്.

ദരിയും കാടും വള്ളിക്കുടിലും
ദണ്ഡുമേന്തും ശൂരന്മാരാൽ
ദേഹങ്ങളൊരുപടയണിയായി
ഭൂമിയിലവിടിവിടെ വസിക്കുന്നു.

ദുരിതങ്ങളാൽ ജലമുള്ളിടമായി
ദാസേയരായിനിബിഢവനങ്ങളിൽ
ദുർബലരെന്നാൽകാഠിന്യത്താൽ
ദേവഭൂമിയിൽ രാജാസനരായി.

ദ്വീപിലുമവരുടെ കഴലു പതിച്ചു
ദയയില്ലാതെ ദൃഷ്ടികളൂന്നുമ്പോൾ
ദയിതഹിമാചലം കശ്യപാലയവും
ദാനമഹീതലം പന്നഗകേന്ദ്രമായി.

ദുഷ്ടതയേറിയ ദുരന്ധരന്മാർ
ദിനരാത്രങ്ങൾ വേട്ടയാടാനായി
ദൂനമതേറെയധികാരത്തിനായി
ദയയില്ലാതെതലയറുത്തെടുത്തു.

ദേശത്തവരുടെ രാജാക്കന്മാർ
ദിനശാസകനായി മന്ത്രിയുമുണ്ടേ
ദിവ്യതയാർന്ന വരേണ്യന്മാരും
ദാനത്തിനായിയടിമജനങ്ങളും.

ദേശാടനമോടടരാടാനായി
ദൃക്ഷുവിലായിയിഷ്ടമായതു
ദംശിതമോടെ പിടിച്ചടക്കുന്നു
ദേഹത്തിനു തടവറയേകുന്നു.

ദീനതയേറിയടിമകളേറിയേറി
ദർശനമഹിമയെയാശ്രയിച്ചു
ദിശകാട്ടാനായി പ്രവാചകരും
ദിവ്യരാകാനായിരമാളുകൾ.

ദേശത്തായിയോരോ സംഘം
ദേശത്തമ്മയെ സേവിച്ചീടാൻ
ദ്യുതിയില്ലാതധികാരത്തിനായി
ദേവതയെയമംഗളമാക്കുന്നു.

ദൃഢമേറിയ ചെറുയതിരുകളിട്ട്
ദോഷത്താലിരുഭാഗങ്ങളായി
ദണ്ഡനമേകിയോർക്കാതായതു
ദേശക്കാർ നാം ഒന്നാണെന്നതും.

ദേശാലയമധീശരാകാനായി
ദേശത്തോരോ നിയമങ്ങളാൽ
ദേശപ്പിറവിയെയടിയാന്മാരാക്കി
ദർശകരേയെതിരാലോടിക്കുന്നു.

ദ്രോഹമേറിയ ചരിത്രഗാഥകൾ
ദിക്കു നോക്കി പടയണിതുള്ളി
ദയയില്ലാത്തകൊല്ലാകൊലകൾ
ദിനരാത്രങ്ങൾ നരവധമോടെ.

ദ്വേഷങ്ങളാൽ മാനസമെല്ലാം
ദുരിതമോടെ തളർന്നു തളർന്നു
ദക്ഷനേപ്പോലഹന്തയേറിയേറി
ദാസരിലൊന്നുമലിവില്ലാതായി.

ദിഗംബരന്മാരെല്ലാമതിദർപ്പം
ദാനവരേപ്പോൽസുഖലോലുപർ
ദാർഷ്ട്യനാകാനാകിയവിത്തം
ദാനമായിയീശനേകിയതല്ലെ ?

ദേശമതൊന്നേ മക്കൾക്കഭയം
ദ്രോഹികളായിഭൽസിക്കുന്നതു
ദാനമേകിയപിറവിയേ താനല്ലേ
ദേവാലയമന്ത്യം കലുഷിതമാക്കി.

അഡ്വ: അനൂപ് കുറ്റൂർ

By ivayana