ജനപക്ഷത്തായനുദിനമനുദിനം
ജഢമാകുംവരെപോരാടിയവീരൻ
ജനനിക്കെന്നുമഭിമാനിക്കാനായി
ജാതനായൊരു അച്ഛുതാനന്ദൻ.

ജീവനാഢിയിലൊഴുകുംചോരയാൽ
ജനപദമേന്തിയ ചെങ്കൊടിയുയരെ
ജാഗ്രതയോടെ അതസ്ഥിതരുടെ
ജീവിതനിലവാരമുയരാനമരത്ത്.

ജഗതിയിലെന്നുമൂർജ്ജസ്വലനായി
ജ്ഞാനമേകിയ യാഥാർത്ഥ്യങ്ങൾ
ജീവനബലിയായി കൈരളിയിൽ
ജ്വലിച്ചു നിൽക്കും സൂര്യനായി.

ജോടിയായി മുഷ്ട്ടി ചുരുട്ടിയുയരെ
ജയ് വിളിച്ചൊരു സമരമുഖത്തായി
ജീവനായിപ്പോർ വിളിച്ചൊരാരവം
ജനനായക ചിത്രം ഹൃദയത്തിൽ.

ജന്മനാടിന്നരുമപ്പുത്രനായെന്നും
ജനഹൃദയത്തിലമരപ്രദീപനായി
ജന്മിത്തത്തിന്നഹന്തകളെല്ലാം
ജടരാഗ്നിയാലെയെരിക്കാനായി.

ജലരേഖയിലായിമായാതിന്നും
ജനാധിപത്യ സംരക്ഷകനായി
ജാഗ്രതയോടെ അമരത്തായി
ജയശീലനായൊരു വീയസ്സുണ്ട്.

ജീവാത്മാവിൻരണഭേരിയിലായി
ജിഹ്വയിലെന്നും ഈങ്ക്വിലാബ്
ജ്വലിക്കുന്നൊരു വിപ്ളവവീര്യം
ജരയില്ലാതാസ്സിരകളിലായി.

ജാലകത്തിലൂടെയുഷസ്സിലായി
ജലമോടണയും കാറ്റുപോലെ
ജനപോരാളിതൻ സ്നേഹസ്പർശം
ജാലമായോരധരോക്തികളും.

ജന്യമായൊരുസ്മേരമോടെ
ജീവനെയെല്ലാം വശ്യമാക്കി
ജനിമൃതികളെയതിജീവിച്ച്
ജനനായകനമൃതനായെന്നും.

ജീവബലിയുടെ നിയോഗത്താൽ
ജയഭേരിയിലലിയും കിരണമായി
ജയസോപാനത്തിലാദർശത്താൽ
ജീവിക്കുന്നമരസഖാക്കളിലെല്ലാം.

ജയാരവമോടെ ചങ്കുപ്പൊട്ടി
ജന്മനാടിൻ കെടാവിളക്കിന്
ജയ് വിളിച്ചു മുഷ്ടിച്ചുരുട്ടി
ജാഗരൂഗതയാലഭിവാദ്യങ്ങൾ.

ജീവനാഢിയിലുറയും വീര്യം
ജപിക്കും സേവനമന്ത്രത്താലെ
ജ്വലിക്കുന്നാളുമഗ്നികുണ്ഠം
ജീവിതയാടുമഴിമതിക്കെതിരെ.

ജാതിമതാന്ധതയനാചാരത്തിനെതിരെ
ജനരോഷങ്ങളിലൊന്നായിമുന്നിൽ
ജ്വലിക്കുമുജ്ജ്വല വിപ്ളവസമരം
ജനജീവികളൊന്നും മറക്കില്ലൊരിക്കലും

ജനനായകനിന്നാതുരനായന്ത്യം
ജഗദിയിൽ നിന്നും വിടവാങ്ങുന്നു
ജനങ്ങളൊന്നായശ്രുധാരയാൽ
ജനനായകനജ്ഞലിയേകീടുന്നു.

ജനസഭാസ്ഥിതമിഹിരനായി
ജീവൽസരണിയിലുത്തമനായി
ജയാരവമോടെ കരമാദരവാലെ
ജാഢ്യതയോടേകാംലാൽസലാം.

അഡ്വ: അനൂപ് കുറ്റൂർ

By ivayana