രചന : അഡ്വ: അനൂപ് കുറ്റൂർ ✍
കഴുവേൽകേറ്റാനായൊരുകാലൻ
കൊല്ലാനായി നടന്നൊരു കാലം
കണ്ണോടിച്ചൊരു പോക്കിലായി
കണ്ണുകടിക്കും പെരുമകൾ കണ്ടു.
കതിരായുള്ളവൻ ചിന്തിച്ചിങ്ങനെ
കലവറയെങ്ങനെ കുത്തികവരാം
കല്ലെറിയാനായി ആളില്ലെങ്കിൽ
കശപിശയൊന്നിനുമാളടുക്കില്ല.
കല്പനയാകണം തൻ്റെയിച്ഛകൾ
കാതുകൊടുക്കണമടിമകളെല്ലാം
കാറ്റുള്ളപ്പോൾ തൂറ്റണമതിലായി
കാലം തെളിയാമധികാരത്തിന്.
കഥകഴിച്ചവനെതിരാണെല്ലാം
കണക്കുതീർത്തതു കുറിക്കു കൊള്ളും
കമ്പിനീട്ടുമാളുകളേവരുമങ്ങു
കാലപാശം കണ്ടു ബോധം കെട്ടു.
കയറും കൊണ്ട് രാജനേകാണാൻ
കാലനെ കണ്ടയാൾ ബോധം കെട്ടു
കഥ കഴിഞ്ഞു ജഗപൊകയാകാൻ
കാലനങ്ങനെ രാജാധികാരിയായി.
കാലുപിടിക്കാൻ പടകൾ പിന്നിൽ
കാലനൂരെന്നു പേരും മാറ്റാനായി
കുശു കുത്തവർ ഭയന്നു വിറച്ചു
കൂട്ടമെല്ലാം പാടി പുകഴ്ത്തുന്നു.
കയ്യൂക്കുള്ളാരു രാവണനേപ്പോൽ
കൊന്നവനയ്യോ ആരേച്ചാരായി
കൊല്ലും രാജന് തിന്നും മന്ത്രി
കാലൻ പടയതു പോരിനു തന്നെ.
കൈക്കരുത്തുകളെണ്ണുക വേഗം
കൊലച്ചേറാകാനായൊരുങ്ങി
കോരനെന്നും കുമ്പിളിൽ കഞ്ഞി
കോറം തികയ്ക്കാനവരും വേണം.
കാലൻ കൊട്ടും തപ്പിൻ താളം
കേട്ടു തുള്ളാൻ മാംസം തീനികൾ
കൊമ്പും കുത്തും വമ്പന്മാരും
കൂടെ തുള്ളും പേടിച്ചുള്ളിൽ.
കാലനെ കണ്ടാൽ നടുവു വളയ്ക്കും
കൈകൾ ചേർത്ത് വീണു വണങ്ങും
കൈകൊട്ടിച്ചിരിയാൽ കാലനവരെ
കളിയാക്കിപ്പറയും ” ഓടെടാ പഹയാ “
കല് പനയാലെ കാലുതിരുമ്മാനടിമ
കലിവന്നാലോ കൊങ്ങക്കു പിടിക്കും
കാലുമടക്കിയടിച്ചു കലമ്പൽ കൂട്ടും
കൊല്ലാനായി കയറമെടുത്താകാലൻ.
കവാത്തു മറന്നവർ കഷ്ടത്തിലായി
കൊണ്ടു മടുത്തവർരസ്ഥിരചിത്തർ
കണ്ണുന്തിഞരമ്പ് തള്ളി ശ്വാസം മുട്ടി
കണ്ണടാനതു തന്നേയെന്നായയ്യോ !
കരളുറപ്പുള്ളവരേറെയുണ്ടണികൾ
കള്ളു കുടിച്ചവർ വെളിവില്ലാതെ
കനപ്പിച്ചൊന്നു നോക്കി ചിരിക്കും
കാലനില്ലാത്തിടം കുറ്റം പറയാൻ.
കുറ്റത്തിന് ആരും കാതു കൊടുക്കില്ല
കാരണമുണ്ടാകാലനറിഞ്ഞാലോ
കഴുത്തറുത്ത് കൊല്ലാനതു മതി
കറങ്ങി വീണവർ ഓർത്തു മരിക്കും.
കല്ലു കടിച്ചൊരു പല്ലനേപോലവർ
കഷ്ടത്തിലായൊരു വിനയാലെ
കാലേതൊട്ടന്തി വരേയ്ക്കുമവർ
കരഞ്ഞു തളർന്നപ്പേടിതൊണ്ടർ.
