ചെങ്കൊടിയേന്തിയ തൊഴിലാളിയാണു നീ
പണിശ്ശാലയിൽ തൊഴിലാളി നേതാവുനീ
സ്വാതന്ത്ര്യസമര രാജ്യസ്നേഹിയാണുനീ
പുന്നപ്ര വയലാർ സമരസേനാനി നീ
അതിക്രൂര മർദ്ദനങ്ങൾക്കിരയായി നീ
ഇതിഹാസ സമര ചരിത്ര സ്രഷ്ടാവ് നീ
കാർക്കശ്യം വെടിയാത്ത കമ്യൂണിസ്റ്റാണുനീ
അഭിവക്തകാലം മുതൽക്കുനേതാവുനീ
ജനകീയ ജനാധിപത്യ വക്താവുനീ
ഇടതുപ്രസ്ഥാന സംഘാടകനായി നീ
ഇടതുപക്ഷത്തിൽ കരുത്തനാണെന്നും നീ
മതേതരത്വത്തിലടിയുറച്ചെന്നും നീ
ഉജ്വല വിപ്ലവ വീരനായകനും നീ
പോരാട്ട വീര്യങ്ങൾ ചോരാത്ത സഖാവുനീ
നേരിൻ്റെ രാഷ്ട്രീയ പാത തെളിച്ചു നീ
നല്ലനടപ്പുള്ളൊരു കമ്യൂണിസ്റ്റാണു നീ
തളരാത്ത മനസ്സിന്നുടമയെന്നും നീ
തോറ്റു പിൻമാറാത്തൊരു വിപ്ലവകാരി നീ
നെഞ്ചിലെ പന്തമണയാത്ത പോരാളി നീ
സംശുദ്ധ ഭരണത്തിൻ മാതൃക കാട്ടി നീ
നൂറ്റൊനിൻ നിറവിലും ജ്വലിച്ച സൂര്യൻ നീ
നൂറുമേനി കൊയ്യാനുമിന്ധനം വിഎസ്സുനീ
ഇല്ലാ മരിക്കില്ലെൻ മനസ്സിലുണ്ടെന്നും നീ
സിരകളിൽ വിപ്ലവജ്യോതി തെളിക്ക നീ🙏

By ivayana