നാട്ടുപാതതാണ്ടിയിന്നൊരു സവാരിപോകേണം
ഇരുചക്രമാമീസൈക്കിളിൽനാടുചുറ്റേണം
നാളെയെൻ്റെകളിക്കൂട്ടുകാരെകൂട്ടിടേണം
മേലെയേറിപാഞ്ഞിടാനറിയില്ലതുകഷ്ടം!

വയൽനിറഞ്ഞുവിളഞ്ഞുനെൽമണികൾ
പാടനടുവിൻപ്പാതയിലൂടിന്നുഞാൻ
പാകമാകാത്തൊരിശകടമേറ്റിപ്പോകയാണ്
പാതിപാതിചവിട്ടിപ്പാഞ്ഞിടുകയാണുഞാൻ!

പുലരിതാണ്ടിവന്നിടേണമീ പ്പാതയിൽനാളെ
നേരമേറിപ്പോയീടുകിൽ വെന്തുപോകുംദേഹം
വെയിൽമൂത്തുമൂത്തു ചൂടേറിപ്പോയിടുന്നു
കരുതണംനാളെക്കുടിനീരുമായിവന്നിടാം!

ഇടച്ചവിട്ടുമാറ്റി,യിരുന്നുച്ചവിട്ടി നീങ്ങണം
ഇനിധൈര്യമേറിടുന്നുണ്ടെന്നിലേറെയായ്
വീണുരുണ്ടുമുറിഞ്ഞുപാടുമാഞ്ഞിടുമല്ലോ
മോഹമുള്ളിൽ മുളച്ചുപൊന്തിത്തളിർത്തു!

എത്രകഠിനമെങ്കിലും വിട്ടുപോകുകില്ല
തട്ടുമുട്ടുശീലമായൊട്ടുനാളായതിൻ
മട്ടുമാറിതട്ടുമറന്നുമുട്ടൻവണ്ടിയിലേറി
ഒട്ടുനാളിൻമോഹമതെല്ലാമിന്നുസ്വന്തമായ്!!

ബി സുരേഷ്കുറിച്ചിമുട്ടം

By ivayana

Leave a Reply

Your email address will not be published. Required fields are marked *