വിഷയാസക്തികളേറുമ്പോളായി
വിഷയങ്ങളേറെയീയകതളിരിൽ
വിഷയേന്ദ്രിയത്തിന്നടിമകളായി
വിഷമതയേറിയാപത്തായുലകം.

വകതിരിവില്ലാത്തൊരുലാക്കുകളിൽ
വക്കത്തെത്തിയസമയത്തതിധൃതം
വിരളിപ്പിടിച്ചൊരു പാച്ചിലിലായന്ത്യം
വെള്ളം കുടിച്ചൊരു ഗതികേടിൽ .

വാശിയേറിയ യഹങ്കാരത്താലെ
വിഷമേറെയുള്ളിലുരിത്തിരിയേ
വേഗമെങ്ങനെയാളാകാമെന്നായി
വേഗതയേറിയ ചിന്തയിലെല്ലാം.

വേദമോതിയവരുടെ പുറകേ
വിലയില്ലാതെയണിയാകുമ്പോൾ
വലയിൽ വീണു കുടുങ്ങും നേരം
വീണിടമൊന്നുരുളാനെന്ത് വഴി?

വന്യതയേറിയ ആദ്യയുഗം മുതൽ
വീണു തളർന്നോരിവിടെ വരെയും
വികാരമേറിയ സമഷ്ടികളിലായി
വിവേകമെല്ലാം മറന്നൊരു ലോകം.

വാഴുന്നോരുടെ കൈയ്യിൽ ധനവും
വീഴുന്നവരോ കൈനീട്ടാനെങ്ങും
വീടു തോറും കേറി ഇറങ്ങിനിരങ്ങി
വാതോരാതെ ഇരന്നുനിരാശരായി.

വായ്ക്കുന്നൊരു വൃത്തിയിലെല്ലാം
വേഷം കെട്ടാണുദാരതയില്ലാതെ
വനിതകളാണെ പറയേണ്ടെന്നും
വല്ലഭനാണേൽ പറഞ്ഞു തളർത്താം.

വേദനിച്ചതിനനുഗ്രഹമാകാനായി
വേറിട്ടൊരു ജീവിതമുണ്ടാകാൻ
വീരന്മാരുടെ കൂടെ ചേർന്നാൽ
വീരാളി പട്ടതുകൈയ്യിൽ വാങ്ങാം.

വീണുവണങ്ങിയിണങ്ങി നിന്നതു
വാങ്ങേണ്ടതു പ്രൃതിയിൽ നിന്നായി
വഞ്ചനയില്ലാതിണങ്ങിയാലെന്തും
വരമാകുമതാർക്കും രസമോടെന്നും.

വാരിയാലായാണുത്ഭവമെല്ലാം
വരിവരിയായൊരുവംശാവലികൾ
വസതിയായാദ്യം കാടാണഭയം
വിഷമാക്കുന്നതു വിഷയക്കാർ.

വായുവാകെ മൃദുവായൊഴുകും
വാക്കുണരുന്നതു ശ്വസനത്താൽ
വാഹനമാകെ വഴി നിറഞ്ഞൊഴുകി
വാതമാകെ അശുദ്ധമാക്കാനായി.

വനമാകെ വെട്ടിനശിപ്പിച്ചിട്ടവരോ
വാനം നോക്കി സഞ്ചരിച്ചേറെ
വിഢ്ഢികളെത്ര വിജയിച്ചാലും
വടുവായൊരുതല്പമാറടി മണ്ണും .

വന്നതാദ്യമായി മണ്ണിലായേവരും
വളരേണ്ടതുമെല്ലാംമണ്ണിൽ തന്നെ
വീണലിയുമനന്തനിന്ദ്രയിലേവരും
വെറൊന്നിലിവിടിത്ര താങ്ങാനായി.

വിശ്വമാകെ വ്യാപിക്കുന്നവനായി
വ്യാജമില്ലാതനന്തമൊഴുകുന്നതു
വംശത്തിന്നാഭിമകാരണഭൂതൻ
വൃത്തിയിലെല്ലാം കാര്യനിദാനം.

വിഷമയമാക്കി അന്നപാനാദികൾ
വാതവുമങ്ങനെ മലിമസമാക്കി
വംശത്തിരയേറെ കാകോളമയം
വ്യത്യയമായൊരു വിചാരവുമായി.

അഡ്വ: അനൂപ് കുറ്റൂർ

By ivayana

Leave a Reply

Your email address will not be published. Required fields are marked *