മഴയിൽ കുളിച്ചെന്‍റെ
മുറ്റവും വിടും,
വിറകൊണ്ടു നില്ക്കുന്നൂ
മുറ്റത്തു ഗോക്കൾ‍,
വെറുതെ, ഇറയത്തു-
നിന്നു ഞാന്‍ നോക്കി,
കരയുന്നതെന്തിത്ര-
വല്ലാതെ ഭൂമി?
ഇഴയുന്ന ജീവിക-
ളോരോന്നു മണ്ണിൽ,
നീര്‍ച്ചാലിൽ നിന്നും
കരപറ്റുവാനായ്,
വെറുതെശ്രമിക്കുന്നു,
നീര്‍ച്ചാലില്‍ വെള്ളം,
പെരുകുന്നു, പ്രാണിക-
ളൊഴുകുന്നു വീണ്ടും!
ഇറയത്തു നില്ക്കു-
മെന്നുള്ളിന്റെയുള്ളിൽ,
ഒരുനേര്‍ത്ത ഗദ്ഗദ-
മൂയരുന്നപോലെ,
മഴയെനിക്കിഷ്ടമാ
ണെങ്കിലും, ചിത്തം,
വെറുതെയെന്തിങ്ങനെ
ഇടറുന്നു വീണ്ടും?!!

By ivayana