രചന : അഡ്വ: അനൂപ് കുമാർ കുറ്റൂർ ✍️
വിഷമാകെ നിറയ്ക്കും ഭക്ഷണം
വില്പനയാക്കിയ ശാലകളേറെ
വിലയേറെ എടുക്കുന്നെന്നാൽ
വിരുതന്മാരതിൽമായംകലർത്തും.
വിഭവങ്ങളനേകം അതിലായി
വേറിട്ടൊരു രുചിയുണ്ടെന്നാൽ
വിലയിക്കുന്ന ചേരുവയാലെ
വയറാകെയതശുദ്ധമാക്കാൻ.
വാടയേറുമതിലായിയെന്നാൽ
വാങ്ങാനെത്തുന്നോരറിയാതെ
വാരി വിതറും മധുരവുമതിലായി
വിക്ഷേപിക്കുന്നോരെരിവുമേറെ.
വിഷമതയേറിയപെറോട്ടയടിക്കും
വീറോടതു പരത്തിയൊരുക്കും
വിയർപ്പുമതിലായലിയിച്ചിട്ടിതാ
വേവാതതു തിന്നുന്നവർക്കായി.
വേവിക്കാനുള്ള എണ്ണകളെല്ലാം
വിശിഷ്ടമല്ലെന്നറിയണമേവരും
വീണ്ടും വീണ്ടുമുപയോഗത്താൽ
വേവിക്കുന്നതു വിഷമയമാകും.
വേണ്ടാതനമതു വ്യാപാരത്തിൽ
വർധിക്കുന്നതു ലാഭത്തിന്നായി
വഞ്ചകരങ്ങനെധനവാന്മാരായി
വിലസുന്നുണ്ടതു നിങ്ങളറിഞ്ഞോ?
വക്രതയേറിയ കപടതയെല്ലാം
വംശത്തിനായിന്നായുധമാക്കി
വർത്തകരുടെ ഹത്യകളങ്ങനെ
വിനയായതുമറിഞ്ഞില്ലെന്നോ?
വഞ്ചകനായൊരു ഹോട്ടലുടമ
വീട്ടിൽ നിന്നായി ഭക്ഷണമെന്നും
വല്ലവർക്കുമേകാനായുള്ളതു
വേറെയായാൽ ആർക്ക് ചേദം ?
വാങ്ങുന്നവൻ സാധനമെല്ലാം
വേറേ കടയിലും മായം തന്നെ
വിദഗ്ദ്ധമായി തമ്മിൽ തമ്മിൽ
വിഷമേകി തുലയാനായിയല്ലേ?
വീണ്ടുവിചാരം വിദൂരമാക്കി
വിഢ്ഢിതരമതു കാട്ടി കൂട്ടി
വിൽപ്പനയെല്ലാം ക്രൂരതയാക്കി
വ്യഥയായൊരു കാലമിതല്ലോ ?
വേഗം വേഗം പണമുണ്ടാക്കാൻ
വേലകളങ്ങനെ വികല്പമാക്കി
വീക്ഷണമെല്ലാമദ്വാനിക്കാതെ
വിരുതോടെ മികവുണ്ടാക്കാം.
വാഴുന്നോരെ നടയടിയാലങ്ങും
വായാടികളുടെ നാവടപ്പിച്ചും
വാരിയെല്ലൂരുമെതിരാളിയുടെ
വേണ്ടിവന്നാൽ കൊല്ലാനാളും.
വില്ലന്മാരാം ഗുണ്ടകളതിലായി
വഴിമുട്ടിക്കാനായായുധമേന്തും
വാക്കേറ്റത്താൽ പേടിപ്പിക്കും
വേണേൽ വാങ്ങി പോടാ പുല്ലേ !
വളഞ്ഞൊടിഞ്ഞൊരുവിധമായി
വളരാത്തോരും വൃദ്ധരാകാനായി
വാനരനേപ്പോൽ രോമം വളർന്ന്
വായ്ക്കരിയാകാനിരയായോർ .
വിനയമില്ലാമുട്ടാപ്പോക്കുകൾ
വില്പനയെല്ലാം ലാഭത്തിനായി
വിശപ്പടക്കാനെത്തുന്നോർക്കും
വിഷമേകുന്നതു ശരിയെന്നായി!
