രചന : അഡ്വ: അനൂപ് കുറ്റൂർ✍
കൊന്തയണിഞ്ഞവരൂഴിയിലാകവെ
കാരുണ്യദീപം തെളിക്കുവാനായി
കർദ്ദിനാളേകിയയിടയലേഖനം
കർത്തവ്യബോധത്തോടനുസരിപ്പു.
കോരകകാന്തികളാരാമഭംഗിയാൽ
കാലേയുദിക്കുന്നുപാസനക്കായി
കമനീയമാകിയനോവേനയുംചൊല്ലി
കുമ്പിട്ടിരിക്കുന്നവർ മുട്ടുകുത്തി.
കൈകളിലേന്തുന്ന കൊന്തയിലായിട്ടു
ക്രിയകളൊക്കെയും കെങ്കേമമായി
കൈവല്യത്തിനായുള്ളാരാധനയാലെ
കൈവശമുള്ളതു നിർമ്മലമായി.
കണികകളായവയെങ്ങും പരത്തുന്നു
കാണികളായവർക്കാശ്രയമായി
കനിവുകളായതു ചോദനയായിട്ടു
കൂട്ടങ്ങളൊത്തൊരു ശാന്തിഗേഹം.
കീർത്തികളേറിയകൊന്തകളൊക്കെയും
കൈമാറി കമ്പമോടുരുവാകുവാൻ
കുന്തിരിക്കത്തിൻ സുഗന്ധമോടെയതു
കിനാവിലൂറുന്ന പാൽനിലാവായി.
കൂട്ടപ്പെരുക്കത്തിൽ കൊട്ടിയും പാടിയും
കാന്തതയാലുള്ള കാഠിന്യത്താൽ
കൃതാർത്ഥതയോടെ യേശുവിനായിട്ടു
കൈച്ചേർത്തുവച്ചുസ്തുതിചൊല്ലുവാൻ.
കലാവതിയായുള്ള നൃത്തനാട്യങ്ങളിൽ
കുലങ്ങളിലുള്ളൊരാ കൈകളിലായി
കൃത്യതയാർന്നാർത്തനാദത്താലെ
കൊട്ടിഘോഷിക്കുന്ന പെരുമയിലായി.
കൂടെകൂടെയവർ സന്ദർശനത്തിനായി
കേൾവിക്കായെത്തുന്നാലയത്തിൽ
ക്രിസ്ത്യാനിയായൊരേസത്യത്തിലായി
കുളിർമതിയായെന്നുമലിഞ്ഞിടേണം.
കേളീഗൃഹത്തിലാധിപത്യത്തിനായി
ക്രിസ് ത്വബ് ദമങ്ങു പ്രതിധ്വനിയായി
കരഗ്രസ്‌ഥമോടെ ;കന്യാവൃതമോടെ
കന്യാഗ്രഹമെല്ലാം പുൽത്തൊഴുത്തിൽ.
കുത്തകപ്പാടത്തെ കതിരുകളായവർ
കുശലതയേറിയൊഴുകീടുമ്പോൾ
കേറിവരുന്നോരേ; അന്യതയില്ലാതെ
കൊന്തയണിയിച്ചുയനുഗ്രഹിക്കാൻ.
കാലക്രമത്തിലങ്ങുൾകൃഷ്ടരായവർ
കളഭാഷിണിയാലതുയുച്ചരിക്കാൻ
കൽക്കണ്ടമായബൈബിൽധ്വനികളെ
കല്പാന്തകാലത്തോളമുദ്ധരിക്കാൻ.
കള്ളമില്ലാത്തോരാലിംഗനങ്ങളാൽ
കാൽവരിതന്നിലേക്കാരേമാനയിപ്പു
കുരുശ്ശിൽപിടയുന്നയുത്തമാoഗത്തെ
കൽപ്പിതമാക്കുന്നോരേമുക്തിമാർഗ്ഗം.
ക്രൂരതയേറിയചെയ് വിനയാൽചിലർ
കാട്ടുന്നതൊക്കെയും മൂർഖതയായി
കർമ്മഭൂമിയിലായിയൂറിയ രക്തത്തെ
കാലപാംശുക്കറയകറ്റുവാനുത്തമം.
കന്യാവതികളിടനിലക്കാരായവർ
കിരണത്തിലേക്കലിയിക്കാനായി
കുറ്റങ്ങളെല്ലാമൊഴിച്ചുള്ളുന്നത്തിൽ
കർമ്മദിക്കൂട്ടത്തിന്നാദർശവുമായി.
കൊന്തകളോരോകണ്ഠത്തിലണിയും
കുലമങ്കമാർക്കൊരേ കന്യാഗൃഹം
ക്ലേശമകറ്റുന്നൊരാജoരാഗ്നിയിൽ
കൈവല്യത്തിനായികന്യാവൃതം.
