ആയുധമില്ലാതെ തുറന്നൊരു നെഞ്ചുമായ്
അല്പമാം വസ്ത്രം ധരിച്ചുകൊണ്ടായി
സൂര്യനസ്തമിക്കാത്തോരു രാഷ്ട്രത്തിൽ നിന്നും
സഹനസമരത്തിലൂടായീരാജ്യത്തിൻ,
സ്വാതന്ത്ര്യം നേടിയ രാജ്യമീരാജ്യം ……
ആയുധമേന്തിയ യുദ്ധങ്ങളെന്നും
ചുടുരക്തം ചീന്തിയ ചരിതമാണല്ലോ –
നിണമണിഞ്ഞുള്ളോരോർമ്മയായെന്നും,
ഹൃദയവേദനയാലെ സ്മരിക്കപ്പെടുന്നത്.
ഓർക്കുക നമ്മളീ ആഗസ്ത് മാസം,
ആഗസ്ത് ആറുമാ ആഗസ്ത് ഒമ്പതും …
ചെറിയോരു രാജ്യമാം ജപ്പാനിലേയാ –
ഹിരോഷിമയിലും നാഗസാക്കിയിലുമായ് ….
ലോകപോലീസെന്നോരായോരമേരിരിക്ക –
അണ്വായുധമെന്ന ഭീകരമായോരു
ആയുധമാദ്യമായ് ലോകത്തിൽ തന്നേ,
പ്രയോഗിച്ചതിൻ്റെയാ ക്രൂരമാം ഓർമ്മകൾ,
ലോകം മുഴുവനും ഓർത്തിടുമീമാസം….
ശാന്തിതൻ പ്രതീകമാം നമ്മുടെ ഭാരതവും
ലോകരാജ്യങ്ങളിലെ മിക്കരാജ്യങ്ങളും,
ആണവശക്തിയായ് മാറി യോരിക്കാലം…
യുദ്ധമെന്നുള്ളോരു കൊടിയോരു വിപത്തിനി
ലോകത്തിലെവിടേയുമില്ലാതിരിക്കുവാൻ –
ഇപ്പഴും ലോകത്തിൽ പലയിടങ്ങളിലുമായ് ….
തീരാത്ത യുദ്ധങ്ങൾ തുടരുമീക്കാലത്ത്,
അണ്വായുധത്തിൻ നിരോധനത്തിന്നായ്….
സമാധാനത്തിൻ പ്രതീകമായങ്ങിനേ …
മനസ്സിലെങ്കിലുമായ് പ്രിയരേ നിർമ്മിക്കാം ,
സമാധാനത്തിൻ്റെ – ആയോരു കൊക്കുകൾ …
സഡാക്കോ സസാക്കി തൻ സമാധാനക്കൊക്കുകൾ.

By ivayana

Leave a Reply

Your email address will not be published. Required fields are marked *