രചന : വെങ്ങാനൂർ ഗോപകുമാർ ✍
പാടവരമ്പിൽ പൂവിളിയും പൂത്തുമ്പിയും
വാമനമൂർത്തി തൻ വരവിനായി കോലാഹലം
ഓണം വരുമെന്നോതിയിതാ.
മുക്കുറ്റിയും തുമ്പയും
മുറ്റത്തൊരുങ്ങി നിൽക്കുന്നു,
അത്തം പിറന്നൊരുങ്ങാൻ
പൂക്കളമൊരുക്കാൻ പൂത്തുമ്പികൾ.
ഓണപ്പുടവയുടുത്തു
ഓണപ്പാട്ടുകൾ പാടി,
കൈകൊട്ടിക്കളിയാടി
നാടൊരുങ്ങുന്നു തിരുവോണത്തിന്.
വാമനൻ വന്നൊരു നേരം
വാഴയിലയിൽ വിഭവസമൃദ്ധം
ഓർമ്മകളിൽ തിരുവോണം
ഹൃദയങ്ങളിൽ നിറയുന്നു.
പൂവിളി കേട്ട് ഉണരുന്ന
ഓണക്കാലം വീണ്ടും,
വാമനൻ ചവിട്ടിയ
പുരാണകാലം ഓർത്ത്,
ഒരുമയോടെ ആഘോഷിക്കാം
ഈ തിരുവോണം.
