കാലങ്ങൾ പലതും നടന്നു നീങ്ങാംസഖി
ഇനി നിൻറെ ചിത്തത്തിൽ ഞാനില്ലയോ ?
ഒരു മാത്രെയെങ്കിലും കൂടെയായി കൂട്ടുവാൻ
ഇനി നിനക്കായി ഞാനെന്തു ചെയ്യാൻ .
ചീത്ത വിളിച്ചു ഞാൻ നിന്നെ ഉറക്കവേ
പുലഭ്യം പറഞ്ഞു ഞാൻ നിന്നെ ഉണർത്തവേ
വാടിക്കരിഞ്ഞു നീ വീർത്ത മുഖവുമായി
ഗതികെട്ടു നീയാ വടക്കിനിയിൽ .
കൂട്ടുകാരൊത്തുള്ള ആഹ്ലാദ
വേളയിൽ നീ കരയുന്നത് കേട്ടതില്ല
നിൻറെ മനമുരകുന്നതും കണ്ടതില്ല
കെട്ടിപ്പിടിക്കുവാൻ നീ പറയുന്നേരം
പുച്ഛിച്ചു തള്ളിയ മൃഗമാണ് ഞാനന്ന്
“വന്യമൃഗത്തിനും ഇണയോടു സ്നേഹമ
എൻ കണവനില്ലല്ലോ തെല്ലൊരു സ്നേഹവും
ദൈവമേ നീ എന്നെ ഇങ്ങേർക്കരി കിലായ്
വിട്ടിട്ടു പോകല്ലേ ഞാൻ വരാം നിൻ കൂടെ “
എന്നുമേ കേൾക്കുന്നു ഞാനന്നു നിൻവാക്കുകൾ
സാന്ത്വന മില്ലാത്ത തീവ്ര വിലാപങ്ങൾ
ജീവിക്കുന്നുണ്ടു ഞാൻ നിന്റെ ഈ ഓർമ്മയിൽ
പ്രാണൻപിടയുന്ന വേദനയായി….
ഇല്ല ത്യജിക്കുവാൻ എൻ കയ്യിൽ ഒന്നുമേ
ഇനിയെൻറെ പ്രാണനെ ബാക്കിയുള്ളൂ
നിന്നിലേക്കെത്തുവാൻ ആഗ്രഹിക്കുന്നു ഞാൻ
എന്നെയും നീയൊന്നും കൊണ്ടുപോകൂ
കാത്തിരിപ്പാണ് ഞാൻ നിൻവിളി കേൾക്കുവാൻ
എന്നെയും കൂട്ടാമോ നിന്നരികിൽ

By ivayana