അഭിജ്ഞാനമായരാജസിംഹാസനം
അരമനയിലായിയൊഴിഞ്ഞുകിടപ്പു
അധിപരായോരലയുന്നെവിടെയോ
അങ്കണമാകെയും ശൂന്യതയാകുന്നു.

അഷ്ടിക്കുപോലും വകയില്ലാതായി
അനന്തരാവകാശികളെല്ലാമപഥം
അഭയമില്ലാതേവരുമശരണരായി
അടയുന്നോരേടുകളടക്കമാകുന്നു.

അനുകമ്പയേകുവാനൊരാളില്ലാതെ
അലങ്കാരമായൊരാ കിരീടമില്ലാതെ
അടുത്തായണികളാരുമില്ലാതെയും
അടിവയറ്റിലവരുടെ തീ വീഴുവാനായി.

അമൃതേത്തിനായി ഊട്ടുപുരയില്ല
അകത്തളത്തിലകമ്പടിക്കാളില്ല
അന്ധാളിച്ചൊരാനിശ്ശബ്ദതയിൽ
അധികപ്പറ്റായൊരരപ്പണിയാശാൻ.

അലങ്കാരദീപങ്ങൾഎല്ലാമൊഴിഞ്ഞു
അകത്തായാകെ മാറാല തൂങ്ങുന്നു
അങ്കം ചാർത്താനൊരാളില്ലാതായി
അറ്റകുറ്റപ്പണിക്കും മേൽപ്പടിതന്നെ.

അങ്ങേയറ്റത്താകട്ടിലിലായൊരാൾ
അങ്കിയില്ലാതെ മരണാസന്നനായി
അടകിടപ്പാണു ചുമച്ചുo തുപ്പിയും
അടിച്ചുചൊല്ലാതെയാരാജാധിപൻ.

അങ്കത്തിനായൊരു ബാല്യമില്ലാതെ
അരങ്ങത്താളായ പ്രതാപവുമിന്നില്ല
അടി തൊട്ടുമുടി വരെ ദുർഗന്ധമേറി
അടിപ്പെട്ടുപോയയുദരരോഗവുമായി.

അന്ത്യശ്വാസത്തിനായിച്ഛയുണ്ടെന്നാൽ
അപഹരിക്കാനായികാലനെത്താതെ
അമളിയായിനിയെന്തെന്നറിയാതെ
അളമുട്ടുന്നൊരുഗതികേടിലസ്ഥിരൻ.

അഭംഗിയായൊരു വാടിയിലാകവേ
അറപ്പേകുന്ന തെരുവുനായ്ക്കളും
അംഗാരിതമില്ലാത്ത സസ്യങ്ങളും
അങ്കുരമാകവേകരിഞ്ഞുകൊഴിയും.

അയനത്തിനായി അശ്വരഥമില്ല
അനുഭാവമായ പടകളില്ലാതെയും
അന്ത:പ്പുരത്തിലായിറാണിയില്ലാതെ
അധികാരിയൊറ്റക്കന്യാപേക്ഷയില്ല.

അതിഥിയായുള്ളതുയദിതിമാത്രം
അറയിലായില്ലൊരുനെൽമണിയും
അശനത്തിനായകത്തശനിയായി
അംശുമാനുമവിടെനോക്കാതായി.

അവതാരമായിരുന്നതുകാകുവായി
അധീരമായിരുന്നേങ്ങലടിക്കുവാൻ
അവതാളത്തിലായിയവധാരണം
അഴലാർന്നശ്രുവായിയുതിരുവാൻ.

അനംഗനഴകുമനുരാഗവുമില്ലാതെ
അമ്പൊടിഞ്ഞതിൽ ശരവുമില്ലാതെ
അഞ്ചിതമല്ലാത്തതേരേറിയണഞ്ഞു
അപഹാസ്യമായൊരുവാടിയിലായി.

അനുഭവപാഠമാം ചക്രവ്യൂഹത്തിൽ
അന്ത്യമുന്നതൻ ദരിദ്രവാനാകും
അദിതിയായവൻ ധനവാനായും
അപദാനമായൊരുകർമ്മവിതാനം.

അടവുകളെല്ലാമന്ത്യം പിഴയ്ക്കുന്നു
അപാരനായവനുമോർമ്മയിലില്ലാതെ
അനന്തരമാർന്നൊരു വിസ്മൃതിയാകെ
അഭിമോടഹങ്കരിച്ചിട്ടൊരത്ഥവുമില്ല.

അഡ്വ: അനൂപ് കുമാർ കുറ്റൂർ

By ivayana

Leave a Reply

Your email address will not be published. Required fields are marked *